ADVERTISEMENT

ആറന്മുള ∙ ഉത്തൃട്ടാതി വള്ളംകളിക്കു തടസ്സമായി പമ്പാനദിയിൽ രൂപപ്പെട്ടിരുന്ന മൺപുറ്റ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ തുടങ്ങി.വള്ളംകളി സ്റ്റാർട്ടിങ് പോയിന്റായ നിക്ഷേപമാലിയിലെ മൺപുറ്റാണു നീക്കം ചെയ്യുന്നത്. നദിയിൽ കൂടുതൽ ഭാഗങ്ങളിൽ മൺപുറ്റ് വ്യാപിച്ചതിനാൽ പള്ളിയോടങ്ങളുടെ സുഗമമായ യാത്രയ്ക്കു തടസ്സമായിരുന്നു. 

ഉത്തൃട്ടാതി വള്ളംകളിക്കു തടസ്സമാകുന്ന  മൺപുറ്റുകൾ ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യുന്നതിനു ചൊവ്വാഴ്ച മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ നടന്ന അവലോകനയോഗത്തിൽ തീരുമാനമെടുത്തിരുന്നു. 2 മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണു പ്രവൃത്തികൾ പുരോഗമിക്കുന്നത്.

English Summary:

The Pamba River is being cleared of obstructing mudbanks in preparation for the renowned Uthrittathi Vallamkali boat race. The removal focuses on Nikshepamali, the starting point of the race, ensuring the smooth passage of the majestic snake boats.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com