ADVERTISEMENT

ക്വിസ് മത്സരം നടത്തും: പത്തനംതിട്ട ∙ ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തും. ഓരോ സ്കൂളിൽ നിന്നും മികച്ച സ്കോർ നേടുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകും. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരിക്കും ചോദ്യങ്ങൾ. 9447364487

ദയാനന്ദസ്വാമി സമാധി ദിനാചരണം നാളെ
വടക്കടത്തുകാവ്∙ അടൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ സ്ഥാപകൻ ദയാനന്ദസ്വാമിയുടെ സമാധിദിനാചരണം നാളെ സ്കൂളിൽ നടക്കും. രാവിലെ 10ന് എൻഎസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ ചെയർമാൻ ഡോ. കെ.ബി.ജഗദീഷ് അധ്യക്ഷത വഹിക്കും. എൻഎസ്എസ് സ്കൂൾസ് ജനറൽ മാനേജർ ടി.ജി.ജയകുമാർ അവാർഡ്ദാനം നിർവഹിക്കും.

റജിസ്ട്രേഷൻ നീട്ടി
തിരുവല്ല ∙ പമ്പാ ബോട്ട് റെയ്സ് ക്ലബ് തിരുവോണനാളിൽ നടത്താനിരുന്ന ജലമേള 22ലേക്ക് മാറ്റിയതിനാൽ വള്ളങ്ങളുടെ റജിസ്ട്രേഷൻ 19ന് 5 വരെ നീട്ടിയതായി ജനറൽ സെക്രട്ടറി പ്രകാശ് പനവേലി അറിയിച്ചു. 9847 939373.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com