ADVERTISEMENT

തെള്ളിയൂർ∙ ഈറ്റയിൽ നിർമിച്ച കുട്ടകളും അരിവട്ടികളും തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭമേളയിൽ എത്തുന്നവർക്ക് ആകർഷകമാകുന്നു. റബർ, പ്ലാസ്റ്റിക് കുട്ടകൾ വിപണി കയ്യടക്കിയെങ്കിലും കാർഷികത്തനിമയും പാരമ്പര്യവും വിളിച്ചറിയിക്കുന്ന ഈറ്റ ഉൽപന്നങ്ങൾക്ക് ഇപ്പോഴും ആവശ്യക്കാരേറയാണ്. കാർഷിക കുടുംബങ്ങളിൽ ഒരുകാലത്ത് മുഖ്യസ്ഥാനംപിടിച്ചിരുന്ന മുറം, പരമ്പ് എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങൾ കേടുകൂടാതിരിക്കാൻ ചാണകംമെഴുകി കാലങ്ങളോളം ഉപയോഗിച്ചിരുന്നു. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ കടന്നുവരവോടെ ഈറ്റയിലുള്ള ഉൽപന്നങ്ങൾക്കു വിപണിയിൽ മാന്ദ്യം അനുഭപ്പെട്ടത്.

എങ്കിലും .പ്രകൃതിസൗഹൃദ ഉൽപന്നങ്ങൾക്ക് ഇക്കാലത്തും പ്രാധാന്യം നൽകുന്നവരും പഴമയെ കരുതലോടെ കാക്കുന്നവരും ഏറെയാണ്. പനമ്പ്, ചെറിയതും വലുതുമായ കുട്ടകൾ, മുറം ഉൾപ്പെടെയുള്ളവ വിപണിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഒപ്പം ചീന ഭരണിയും മൺകലങ്ങളും മൺചട്ടിയും കുടവും മൺചിരാതും ഇങ്ങനെ നീണ്ടപട്ടികയാണ് വിപണനശാലകളിൽ എത്തിയിട്ടുള്ളത്. 

English Summary:

Traditional craftsmanship takes center stage at the Vrishchika Vanibhamela as intricately woven bamboo baskets and winnowing trays draw crowds, showcasing the beauty and sustainability of these eco-friendly products.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com