തിരുവനന്തപുരം ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന് സ്മാർട് സിറ്റി പദ്ധതി വഴി വാങ്ങിയ ഇല്ക്ട്രിക് ഡബിൾ ഡെക്കർ ബസ് മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തത് സ്വയം ഓടിച്ച്. ആനയറ സ്വിഫ്റ്റ് ഡിപ്പോയിൽ നിന്ന് ദേശീയപാതയിലൂടെ കുറച്ചുദൂരം നിറയെ ആളുകളുമായാണ് മന്ത്രി ബസ് ഓടിച്ചത്.
കേന്ദ്രസർക്കാരിന്റെ സ്മാർട്സിറ്റി പദ്ധതിയിൽ 4 കോടി ചെലവാക്കിയാണ് ലെയ്‌ലൻഡ് കമ്പനിയുടെ ഇലക്ട്രിക് ഡബിൾ ഡെക്കർ വാങ്ങിയത്. ജീവനക്കാർക്ക് പുതിയ കാക്കി യൂണിഫോം വിതരണവും നടന്നു. ആനവണ്ടി.കോം എന്ന ന്യൂസ് ലെറ്ററും പ്രകാശനം ചെയ്തു. കെഎസ്ആർടിസിയിലെ കലാകാരന്മർക്കായി ട്രൂപ്പ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.– ചിത്രങ്ങൾ കാണാം...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.