ADVERTISEMENT

വെഞ്ഞാറമൂട്∙ ഹോട്ടലിലെ കണ്ണാടി അലമാരയിൽ സൂക്ഷിച്ചിരുന്ന പലഹാരങ്ങൾ പൂച്ച കഴിക്കുന്ന വിഡിയോ വൈറലായതോടെ ഹോട്ടലിനെതിരെ നടപടി. അധികൃതർ എത്തി കട അടപ്പിച്ചു. നെല്ലനാട് പ‍ഞ്ചായത്തിലെ വയ്യേറ്റിനു സമീപത്തെ കടയിലാണ് സംഭവം. രണ്ടു ദിവസം മുൻപ് ഒരു വഴിയാത്രക്കാരനാണ് വിഡിയോ പകർത്തിയത്. സംഭവം പ്രചരിച്ചതോടെ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതിയും ലഭിച്ചു. തുടർന്ന് നെല്ലനാട് പ‍ഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും കടയിലെത്തി പരിശോധന നടത്തി.

പരിസര ശുചീകരണം നടപ്പിലാക്കിയിട്ടില്ലെന്നും മതിയായ ലൈസൻസ് ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയതിനെത്തുടർന്ന് കട അടച്ചിടാൻ നിർദേശം നൽകുകയായിരുന്നു.കടയുടെ വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കി നവീകരിച്ചതിനു ശേഷം അപേക്ഷ സമർപ്പിച്ച് പരിശോധനകൾക്കു ശേഷം മാത്രമേ ലൈസൻസ് നൽകുകയുള്ളൂവെന്ന് പ‍ഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അറിയിച്ചു.

English Summary:

Venjaramoodu Hotel Closed After Viral Video Shows Cat Eating Sweets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com