ചെന്നൈ- തിരുനെൽവേലി വന്ദേഭാരതിൽ 16 കോച്ചുകളാകും; കേരളത്തിന്റെ ആവശ്യം ഇതുവരെ പരിഗണിച്ചില്ല
Mail This Article
ചെന്നൈ ∙ തിരുനെൽവേലി– ചെന്നൈ വന്ദേഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം 16 ആക്കി ഉയർത്താനുള്ള ശുപാർശയുമായി ദക്ഷിണ റെയിൽവേ വാണിജ്യ വിഭാഗം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആരംഭിച്ച സർവീസിനു മികച്ച സ്വീകാര്യതയാണു ലഭിച്ചത്. പ്രധാന ദിവസങ്ങളിൽ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുതീരുന്നതും ഒട്ടേറെപ്പേർ വെയ്റ്റ് ലിസ്റ്റിലാകുന്നതും കണക്കിലെടുത്താണു ട്രാൻസ്‌പോർട്ട് ഡിവിഷനോട് കോച്ചുകളുടെ എണ്ണം 8ൽ നിന്ന് 16 ആക്കാൻ ശുപാർശ ചെയ്തത്.
അതേസമയം, തിരക്കേറിയ തിരുവനന്തപുരം– മംഗളൂരു, തിരുവനന്തപുരം– കാസർകോട് വന്ദേഭാരതുകളുടെ കാര്യത്തിൽ ഒരുറപ്പും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് ലഭിച്ചിട്ടില്ല. മംഗളൂരു വന്ദേഭാരതിൽ എട്ടും കാസർകോട് വന്ദേഭാരതിൽ 16 ഉം കോച്ചുകൾ യഥാക്രമം 16, 20 എന്നിങ്ങനെ കൂട്ടണമെന്നാണ് ആവശ്യം. ആഴ്ചയിൽ 2 ദിവസമുള്ള കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിനിൽ വരെ ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ്.