ADVERTISEMENT

ചാലക്കുടി ∙ കാപ്പ ഉത്തരവു ലംഘിച്ച‌ വെട്ടുകടവ് സ്വദേശി കല്ലൂപ്പറമ്പിൽ ഷമീറിനെ (37) ഇൻസ്‌പെക്ടർ എസ്എച്ച്ഒ കെ.എസ്.സന്ദീപ് അറസ്റ്റ് ചെയ്തു. നവംബറിൽ കാപ്പ ചുമത്തി ഷമീറിനെ നാടുകടത്തിയിരുന്നു. എന്നാൽ ഇന്നലെ വീണ്ടും നാട്ടില്‍ എത്തിയതായി പൊലീസിനു വിവരം ലഭിക്കുകയായിരുന്നു. എസ്ഐമാരായ ഷാജു എടത്താടൻ, ജോൺസൻ, സിപിഒമാരായ ശ്യാം ചന്ദ്രൻ, സുരേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.  പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com