നിലം പൊത്തിയിട്ടു മാസങ്ങൾ: വീണിതല്ലോ കിടക്കുന്നു മീഡിയനിൽ, മുന്നറിയിപ്പുകൾ
Mail This Article
ചാലക്കുടി ∙ ദേശീയപാതയിൽ നഗരസഭ ജംക്‌ഷനു സമീപം സ്ഥാപിച്ച സുരക്ഷാ മുന്നറിയിപ്പു ബോർഡുകൾ നിലം പൊത്തിയിട്ടു മാസങ്ങളായെങ്കിലും പുനഃസ്ഥാപിക്കാൻ നടപടിയില്ല.വാഹനാപകടങ്ങൾ പതിവായ പാതയിലാണ് ദേശീയപാത അധികൃതർ ബോർഡ് സ്ഥാപിച്ചിരുന്നത്.എന്നാൽ ഇവ മീഡിയനിൽ വീണു കിടന്നിട്ട് ഏറെ കാലമായിട്ടും പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. വീണ ബോർഡുകളുടെ ലോഹ ഷീറ്റുകൾ ഇളക്കി കൊണ്ടുപോയ നിലയിലാണ്.
സ്ഥല നാമങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ അടക്കം പല ഭാഗത്തും കാണാതായി. ചില സ്ഥലങ്ങളിൽ വിവിധ റോഡുകളിലേക്കു തിരിയേണ്ട സ്ഥലം അറിയിക്കാനായി സ്ഥാപിച്ച സ്ഥലനാമങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായാണെന്നു പരാതി ഉയർന്നെങ്കിലും പരിഹരിക്കപ്പെട്ടില്ല.വീണു കിടക്കുന്ന ബോർഡുകൾ വാഹന യാത്രികർക്കും ദേശീയപാത മുറിച്ചു കടക്കുന്ന കാൽനടയാത്രികർക്കും ഭീഷണിയാകുമെന്ന ആശങ്കയുമുണ്ട്.