ADVERTISEMENT

‌ചേർപ്പ് ∙ പിടിക്കപ്പെടുമെന്നായപ്പോൾ  ബൈക്ക് മണിക്കൂറുകൾക്കകം തിരികെ കൊണ്ടുവച്ചു മോഷ്ടാവ്. തെറ്റി കൊണ്ടുപോയതെന്നു കുറിപ്പ് എഴുതി ബൈക്കിൽ വച്ചിട്ടായിരുന്നു മോഷ്ടാവിന്റെ മടക്കം. സ്വകാര്യ ബസിലെ കണ്ടക്ടറായ വല്ലച്ചിറ വടക്കേടത്ത് സജേഷിന്റെ ബൈക്കാണ് ശനിയാഴ്ച വൈകിട്ട് 7 നു പെരുമ്പിള്ളിശേരി സെന്ററിൽ വച്ച് കാണാതായത്. ഉടനെ ചേർപ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബൈക്ക് കാണാതായ വിവരം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബൈക്ക് കൊണ്ടുപോയ ആൾ പിടിക്കപ്പെടുമെന്ന് ഭയന്ന് അതേ സ്ഥലത്ത് രാത്രി 10 നു തന്നെ തിരിച്ചു കൊണ്ടു വയ്ക്കുകയായിരുന്നു. തെറ്റി കൊണ്ടു പോയതാണെന്നും പാലയ്ക്കൽ വരെ എത്തിയപ്പോൾ കാര്യം വ്യക്തമായതോടെ തിരികെ വയ്ക്കുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. ബൈക്ക് കണ്ടെത്തിയതോടെ പൊലീസ് സാന്നിധ്യത്തിൽ രാത്രി തന്നെ ഉടമയ്ക്ക് തിരികെ നൽകി.

English Summary:

In an unexpected turn of events, a bicycle thief returned the stolen bike just hours after taking it. The thief even left a note explaining they had taken the bike by mistake.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com