അനധികൃത നിർമാണം: കണ്ടൽക്കാട് വെട്ടിയതായി പരാതി
Mail This Article
×
പാവറട്ടി ∙പഞ്ചായത്തിന്റെ തീരമേഖലയിൽ കണ്ടൽക്കാടുകൾ വെട്ടി അനധികൃത നിർമാണം നടത്തുന്നതായി പരാതി. പത്താം വാർഡിലെ മുനയ്ക്കകടവ് പ്രദേശത്ത് ഒരേക്കറോളം വരുന്ന സ്ഥലം കണ്ടലുകൾ വെട്ടി മണ്ണിട്ട് നികത്തുകയും അനധികൃത നിർമാണം നടത്തുകയും ചെയ്യുന്നതായി പരാതി. പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങാതെ അനധികൃതമായാണു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് വാർഡ് അംഗം ഹബീബ് പോക്കാക്കില്ലത്ത് പറഞ്ഞു. തീരമേഖലയിലെ കണ്ടൽ നശീകരണം, മണ്ണിട്ട് നികത്തൽ, അനധികൃത നിർമാണം എന്നിവ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി പാവറട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.വി.ഹരിഹരൻ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ കൂരിക്കാട്, പെരിങ്ങാട്, കണ്ടുവക്കടവ്, മരുതയൂർ പ്രദേശങ്ങളിലും കണ്ടൽ കാട് നശിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
English Summary:
Illegal construction activities coupled with the destruction of mangrove forests in Paravur's coastal areas are raising alarm bells. Local representatives and activists are demanding strict action against those responsible for jeopardizing the delicate ecosystem.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.