ധീരജവാന്മാർക്ക് ആദരം; എൻസിസി ദിനം ആചരിച്ച് മോഡൽ ബോയ്സ്
Mail This Article
×
തൃശൂർ ∙ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരുടെ സ്മരണയ്ക്ക് ആദരവർപ്പിച്ച് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻസിസി കെഡറ്റുകൾ എഴുപത്തിയാറാമത് എൻസിസി ദിനം ആചരിച്ചു. 23 കേരള ബറ്റാലിയനിലെ 21 കെഡറ്റുകളാണ് സുബേദാർ കെ. ശെൽവരാജ്, ഹവിൽദാർ എൻ. ആർ നിനേഷ് എന്നിവരോടൊപ്പം അയ്യന്തോളിലെ അമർ ജവാൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത്. സ്കൂൾ എൻസിസി ഓഫിസർ ക്യാപ്റ്റൻ സംഗീത ശ്രീനിവാസൻ പരിപാടിക്ക് നേതൃത്വം നൽകി.
കുട്ടികളിൽ അർപ്പണബോധം ഒത്തൊരുമ, അച്ചടക്കം, സഹവർത്തിത്വം, നേതൃഗുണം എന്നിവ വളർത്തിയെടുക്കുന്നതിന് ആരംഭിച്ച എൻസിസിയുടെ ചരിത്രത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും എൻസിസി ഓഫിസർ പരിപാടിയിൽ വിവരിച്ചു. എല്ലാ നവംബർ മാസവും അവസാനത്തെ ഞായറാഴ്ചയാണ് എൻസിസി ദിനമായി ആചരിക്കുന്നത്.
English Summary:
Model Boys Higher Secondary School NCC cadets commemorated the 76th NCC Day with a solemn ceremony at the Amar Jawan Jyoti, remembering the sacrifices of India's soldiers and reaffirming their commitment to the organization's values.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.