ADVERTISEMENT

പുൽപള്ളി ∙ ഉപതിരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞതോടെ നാട്ടിൻപുറത്തെ പന്തയക്കരാറുകളിൽ പൊളിച്ചെഴുത്ത്. മുൻപുണ്ടാക്കിയ പന്തയക്കരാറുകൾ റദ്ദാക്കി പുതിയ പന്തയം പിടിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. യുഡിഎഫിന്റെ ദേശീയ നേതാവ് സ്ഥാനാർഥിയായപ്പോൾ നേതാക്കൾ അവകാശപ്പെട്ട ഭൂരിപക്ഷം ലഭിക്കുമെന്നു കരുതി വൻതുക പന്തയം വച്ചവർ ആശങ്കയിലാണ്. പോളിങ് ശതമാനം കുറഞ്ഞതു ഭൂരിപക്ഷത്തിലും ഇടിവുണ്ടാക്കുമെന്നാണ് ആശങ്ക. 

 പുറത്തുപോയ വോട്ടർമാർ എത്താത്തതും പ്രാദേശിക പ്രശ്നങ്ങൾ ഉന്നയിച്ചുള്ള വോട്ട് ബഹിഷ്കരണവും ഇത്തവണ തിരിച്ചടിയായി. വിദേശ വിദ്യാഭ്യാസം, വിദേശ രാജ്യങ്ങളിലേക്കു വർധിച്ച കുടിയേറ്റം, കൃഷിക്കായി ഇതര സംസ്ഥാനങ്ങളിലേക്ക് പോയ കർഷകർ, തൊഴിലാളികൾ, കാർഷിക മേഖലയോടുള്ള സമീപനം തുടങ്ങി പലവിധ കാരണങ്ങളാലാണ് വോട്ടുകുറഞ്ഞത്. പ്രചാരണത്തിന്റെ പൊലിമയൊന്നും വോട്ടാക്കാൻ മുന്നണികൾക്കായില്ല. ഗ്രാമതലങ്ങളിലും ഗോത്രമേഖലയിലും കാര്യമായ ചലനമുണ്ടാക്കാനും സാധിച്ചില്ല. 

ഗൃഹസന്ദർശനം നടത്തിയപ്പോൾ സംസ്ഥാനത്തിനു പുറത്ത് ജോലിക്കും പഠനത്തിനുമായി പോയവരുടെ പട്ടികയും ഫോൺ നമ്പറുകളും ശേഖരിച്ചിരുന്നു. ഈ വിവരങ്ങൾ മേൽകമ്മിറ്റികൾക്കു നൽകുകയും വോട്ടറെ ബന്ധപ്പെട്ട് വണ്ടിക്കൂലിയും ചെലവുകാശും തരാമെന്നു വാഗ്ദാനം ചെയ്യുകയുമുണ്ടായി. വാഗ്ദാനം വിശ്വസിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പിനു നാട്ടിലെത്തി വോട്ടുചെയ്ത പലരും നിരാശരായാണു മടങ്ങിയത്. ഇത്തവണയാകട്ടെ അവർ തിരിഞ്ഞു നോക്കിയതുമില്ല.

English Summary:

The Pulppally by-election has seen a lower than expected voter turnout, causing anxiety among those who placed bets based on predictions of a landslide victory for the UDF candidate. Factors contributing to the low turnout include voter migration, dissatisfaction with political campaigns, and a perceived disconnect between promises made and kept.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com