പ്ലസ്ടു സയൻസ് പരീക്ഷയിൽ 1200 ൽ 1200 നേടി നേഹ വിനോദ്; വിജയം നേടിയത് ഗ്രേസ്മാർക്കില്ലാതെ
Mail This Article
കഠിനാധ്വാനവും അച്ചടക്കവുമാണ് വിജയത്തിലേക്കുള്ള വഴിയെന്ന് വിശ്വസിക്കുന്ന അധ്യാപകനായ അച്ഛന്റെ മകൾ അതേ വിശ്വാസം മുറുകെ പിടിച്ചാണ് ഉന്നത വിജയത്തിന്റെ പടവുകൾ കയറിയത്.
Read Also : പ്ലസ്ടുവിന് 1200 ൽ 1200; ഗ്രേസ്മാർക്കില്ലാതെ അഡോണ നേടിയ വിജയം
എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ നേഹയ്ക്ക് പ്ലസ്ടു സയൻസ് പരീക്ഷയിൽ 1200 മാർക്കും ലഭിക്കുമ്പോൾ വീട്ടുകാരെപ്പോലെ തന്നെ സ്കൂളും നാടും അഭിമാനത്തിലാണ്.
ഇതേ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനാണ് നേഹയുടെ പിതാവ് വി.പി.വിനോദ്കുമാർ. മാതാവ് സീനാമോൾ ഹൈസ്കൂൾ വിഭാഗം അധ്യാപികയുമാണ്. അച്ഛന്റെ വിഷയം ചരിത്രവും അമ്മയുടേത് കണക്കുമാണെ ങ്കിലും ഇതിൽ നിന്ന് വഴി മാറി സയൻസ് വിഷയങ്ങളിലാണ് നേഹയ്ക്ക് താൽപര്യം. അതിനാലാണ് എസ്എസ്എൽസി കഴിഞ്ഞപ്പോൾ പ്ലസ് വണ്ണിന് സയൻസ് തിരഞ്ഞെടുത്തത്.
നേഹയുടെ സഹോദരി നന്ദയും സയൻസാണ് പഠിച്ചത്. കോയമ്പത്തൂർ അമൃത കോളജിൽ ബിഎസ്‌സി അഗ്രികൾച്ചർ വിദ്യാർഥിനിയാണ് ഇപ്പോൾ നന്ദ.
Content Summary : Neha Vinod got a full mark in the plus-two exam without gracemark