ADVERTISEMENT

ജ്യോതി ശാസ്ത്ര ഗവേഷണത്തിന് ഒന്നരക്കോടി രൂപയുടെ സ്കോളർഷിപ്പ് നേടി പട്ടാമ്പി കൊടുമുണ്ട സ്വദേശിനി ആർദ്ര. ചാൻസലേഴ്സ് ഇന്റർ നാഷണൽ സ്കോളർഷിപ്പിലൂടെയാണ് ആർദ്ര ഈ നേട്ടം കരസ്ഥമാക്കിയത്. പത്താം ക്ലാസ്സിൽ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. പ്ലസ് ടുവിന് മാർക്ക് കുറഞ്ഞതിനെത്തുടർന്ന് പ്രവേശന പരീക്ഷ എഴുതി തൃച്ചി എൻഐടിയിൽ അഡ്മിഷന്‍ നേടി. ജ്യോതി ശാസ്ത്രം പ്രധാന വിഷയമായെടുത്ത് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 

Read Also : അന്ന് ‘നിനക്കൊക്കെ വല്ല പണിക്കും പൊയ്ക്കൂടേടാ?’ എന്ന് പരിഹാസം; ഇന്ന് സിനിമാഭിനയം ഉൾപ്പടെ 3 ജോലികൾ

ജനുവരിയിൽ യുകെയിലെ വാർവിക് യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിന് പ്രവേശനം ലഭിച്ചു. കഠിന പ്രയത്നത്തിലൂടെ ചാൻസലേഴ്സ് ഇന്റർ നാഷണൽ സ്കോളർഷിപ് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ ആവേശത്തിലാണ് കൊടുമുണ്ട കോഴിക്കോട്ടുപറമ്പിൽ രാമചന്ദ്രന്റെയും ഷിജുമോളുടെയും മകൾ ആർദ്ര.

 

ഒക്ടോബർ മൂന്നിന് യുകെയിൽ ഗവേഷണം ആരംഭിക്കും. ജപ്പാനിലെ നഗോയ യൂണിവേഴ്സിറ്റിയിൽ ഇൻസ്റ്റിറ്റ്യൂറ്റ് ഫോർ സ്‌പേസ് എർത്ത് എൻവയോൺമെന്റിലും മൂന്നുമാസത്തെ ഗവേഷണത്തിനും ആർദ്രക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. ജൂൺ പത്തിന് ജപ്പാനിലേക്ക് തിരിക്കും.

 

‘‘ ഇങ്ങനെയൊരു പ്രസിറ്റീജ്യസ് സ്കോളർഷിപ് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതിന് ചില പ്രത്യേക മാനദണ്ഡങ്ങളുണ്ടായിരുന്നു. മൂന്ന് എസ്എ സബ്മിറ്റ് ചെയ്യണം. അതിനു ശേഷം അഭിമുഖങ്ങളിൽ പങ്കെടുക്കണം. അതിലെല്ലാം വിജയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 

വിഡിയോ കാണാം

Content Summary : Ardra got Chancellor's International Scholarship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com