ADVERTISEMENT

ന്യൂഡൽഹി ∙ ഗവ. ഐടിഐ സീനിയർ ഇൻസ്ട്രക്ടർമാരായ എസ്.ഷിയാദ് (മലമ്പുഴ), അജിത് എ.നായർ (കളമശേരി) എന്നിവർക്കു ദേശീയ അധ്യാപക അവാർഡ്. ഇതോടെ ഇക്കൊല്ലം പുരസ്കാരം ലഭിച്ച മലയാളികൾ അഞ്ചായി. 

Read Also : അമ്മയ്ക്കു പിന്നാലെ ദേശീയ അധ്യാപക പുരസ്കാരം സ്വന്തമാക്കി മകനും

കെ.യു.മുജീബ് റഹ്മാൻ (പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം), ജോസ് ഡി.സുജീവ് (തിരുവനന്തപുരം പട്ടം ഗവ. മോഡൽ ജിഎച്ച്എസ്എസ്), ഡോ. ആർ.ബി.സുനോജ് (ഐഐടി, ബോംബെ) എന്നിവരുടെ പുരസ്കാര നേട്ടം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. 

 

സാങ്കേതിക പരിശീലനം ലളിതമായി അവതരിപ്പിക്കാനുള്ള ശ്രമ‌ങ്ങളാണ് ഷിയാദിനെ ശ്രദ്ധേയനാക്കിയത്. കോവിഡ് കാലത്ത് അജിത് നിർമിച്ച അൾട്രാവയലറ്റ് സാനിറ്റൈസർ ശ്രദ്ധിക്കപ്പെട്ടിരുന്നു.ദേശീയ അധ്യാപക ദിനമായ ചൊവ്വാഴ്ച ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും.

 

Content Summary : Shiad and Ajith Honored with National Teacher Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com