ADVERTISEMENT

മികച്ച പഠനാവസരങ്ങൾക്കുള്ള വാതിൽ വിദ്യാർഥികൾക്കു മുന്നിൽ തുറന്നിടുന്നവയാണ് വിദ്യാഭ്യാസ ഫെയറുകൾ. വിവിധ കോളജുകൾ, അവിടുത്തെ വൈവിധ്യമാർന്ന കോഴ്സുകൾ, അവയുടെ അപേക്ഷാ പ്രക്രിയ, ഫീസ് ഘടന, സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ എന്നിവയടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന വൺ സ്റ്റോപ്പ് പോയിന്റുകളാണ് ഇത്തരം വിദ്യാഭ്യാസ മേളകൾ. പക്ഷേ, പഠിക്കേണ്ടത് അങ്ങ് അമേരിക്കയിലാണെങ്കിലോ? 

അമേരിക്കയിലെ സർവകലാശാലകൾ ഇന്ത്യയിലെ എല്ലാ പട്ടണങ്ങളിലും നടന്ന് അത്തരം വിദ്യാഭ്യാസ ഫെയറുകൾ നടത്തുന്നത് പ്രായോഗികമല്ല. ഇവിടെയാണ് വീട്ടിലിരുന്നുതന്നെ പങ്കെടുക്കാവുന്ന ഓൺലൈൻ വിദ്യാഭ്യാസ മേളകളുടെ പ്രസക്തി. അമേരിക്കയിൽ പഠിക്കാനാഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്കായി അത്തരമൊരു ഗ്രാജ്വേറ്റ് വെർച്വൽ ഫെയർ 2019 ഒരുക്കുകയാണ് ചെന്നൈയിലെ യുഎസ് കോൺസുലേറ്റിനു കീഴിലുള്ള എജ്യുക്കേഷൻ യുഎസ്എ ഇന്ത്യ. ഓൺലൈൻ വിദ്യാഭ്യാസ പോർട്ടലായ യോക്കറ്റുമായി സഹകരിച്ച് 2019 ഒക്ടോബർ 18, 19 തീയതികളിൽ വൈകിട്ട് 4.30 മുതൽ രാത്രി 11 വരെയാണ് ഈ വെർച്വൽ വിദ്യാഭ്യാസ ഫെയർ. മാസ്റ്റേഴ്സ്, പി എച്ച് ഡി പ്രോഗ്രാമുകൾ അടക്കമുള്ള കോഴ്സുകൾ നൽകുന്ന 55 ൽ അധികം അമേരിക്കൻ സർവകലാശാലകൾ ഈ ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കും.

ഗ്രാജ്വേറ്റ് വെർച്വൽ ഫെയർ 2019 ന്റെ സവിശേഷതകൾ:

അമേരിക്കൻ സർവകലാശാലാ പ്രതിനിധികളുടെ തത്സമയ / റെക്കോർഡഡ് സെഷനുകൾ.

അമേരിക്കൻ സർവകലാശാലe പ്രതിനിധികളുമായി ചാറ്റ് ചെയ്ത് അവരുടെ പ്രോഗ്രാമുകൾ, അപേക്ഷാ പ്രക്രിയകൾ, സാമ്പത്തിക സഹായം തുടങ്ങിയവയെ കുറിച്ച് അറിയാൻ അവസരം.

സർവകലാശാലകളുടെ ഏറ്റവും പുതിയ ബ്രോഷറുകളും കോഴ്സ് വിവരണങ്ങളും ഡൗൺലോഡ് ചെയ്യാം.

അമേരിക്കൻ സർവകലാശാലകളിലേക്കുള്ള അപേക്ഷാ പ്രക്രിയയെ കുറിച്ച് കൃത്യവും സമഗ്രവും എറ്റവും പുതിയതുമായ വിവരങ്ങൾ നൽകുന്ന ഉപദേശക കേന്ദ്രങ്ങളുടെ ഔദ്യോഗിക ശൃംഖലയായ എജ്യുക്കേഷൻ യുഎസ്എ ഇന്ത്യ അഡ്വൈസർമാരുമായി ആശയവിനിമയം നടത്താം.

പിയർ ടു പിയർ മാതൃക അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ അഡ്വൈസിങ് പ്ലാറ്റ്ഫോമായ യോക്കറ്റുമായി ബന്ധപ്പെടാനുള്ള അവസരം.

ഗ്രാജ്വേറ്റ് വെർച്വൽ ഫെയർ 2019

തീയതി: 2019 ഒക്ടോബർ 18 (വെള്ളി), 19 (ശനി)

സമയം: വൈകിട്ട് 4.30 മുതൽ രാത്രി 11 വരെ

വേദി : യോക്കറ്റ് വെബ് (ഓൺലൈൻ)

റജിസ്ട്രേഷൻ ലിങ്ക്: http://bit.ly/EdUSAVF19Web  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com