ADVERTISEMENT

ചോദ്യം: എന്താണ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് ? ആ മേഖലയിലെ കോഴ്സുകളും തൊഴിലവസരങ്ങളും വിശദമാക്കാമോ ?

- ദീപ

 

ഉത്തരം: വ്യക്തികൾക്കും കമ്പനികൾക്കും സാമ്പത്തിക പ്രവർത്തനങ്ങൾക്കാവശ്യമായ മൂലധനം സമാഹരിക്കുന്നതുൾപ്പെടെ വിവിധ സേവനങ്ങൾ നൽകുന്ന ബാങ്കിങ് പ്രവർത്തനങ്ങളെ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് എന്നു വിളിക്കുന്നു. നല്ല ശമ്പളത്തോടെ ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിലവസരങ്ങളുണ്ട്. 

കൺസൽറ്റന്റ് എന്ന നിലയ്ക്കും ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് സ്ഥാപനത്തിലെ അനലിസ്റ്റ്, അസോഷ്യേറ്റ് , സീനിയർ ബാങ്കർ എന്നീ നിലകളിലും പ്രവർത്തിക്കാം. ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി, ബാർക്ലേയ്സ്, ജെപി മോർഗൻ ചേയ്സ്, സിറ്റി ഗ്രൂപ്പ് എന്നിവ ഈരംഗത്തെ പ്രശസ്ത സ്ഥാപനങ്ങളാണ്. 

 

ഫിനാൻസ്, കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് എന്നിവയിലോ സമാനവിഷയങ്ങളിലോ ബിരുദമോ പിജിയോ ഉള്ളവർക്ക് ഈ മേഖലയിലേക്കു കടക്കാമെങ്കിലും ഐഐഎമ്മുകൾ, ഐഐടികൾ, എഫ്എംഎസ് തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽനിന്നുള്ള എംബിഎയോ സിഎഫ്എ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് യോഗ്യതയോ അഭികാമ്യം. സിഎ, സിഎസ്, സിഎംഎ തുടങ്ങിയ യോഗ്യതകളുള്ളവർക്കും പ്രവർത്തിക്കാം.

Coursera, EdX, Data Trained, Imarticus തുടങ്ങിയവ ഓൺലൈൻ പരിശീലന പ്രോഗ്രാമുകൾ നടത്തുന്നുണ്ട്.

 

 

ഈ രംഗത്തു പ്രവർത്തിക്കാൻ ബിസിനസ്, ഇക്കണോമിക്സ്, ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട ചില കോഴ്സുകൾ ചുവടെ: 

 

∙ എംഎസ്‌സി ഫിനാൻസ്: ജംനാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ; NMIMS, മുംബൈ; മുംബൈ സർവകലാശാല

∙ പിജിപി ഫിനാൻസ്: ഐഐഎം കോഴിക്കോട്

∙ എംഎസ്‌സി ഫിനാൻഷ്യൽ ഇക്കണോമിക്സ്: MAHE, മണിപ്പാൽ; ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട്, പുണെ

∙ പിജിഡിഎം (ഫിനാൻഷ്യൽ മാർക്കറ്റ്സ്): NIFM, മുംബൈ; ITM, നവിമുംബൈ

∙ എംഎ ഫിനാൻഷ്യൽ ഇക്കണോമിക്സ്: മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്

∙ എംഎസ്‌സി ഇക്കണോമിക്സ് & ഫിനാൻഷ്യൽ ടെക്നോളജി: കുസാറ്റ്

∙ എംഎസ്‌സി ബാങ്കിങ് & ഫിനാൻഷ്യൽ അനലിറ്റിക്സ്: ജാമിയ മില്ലിയ, ഡൽഹി

∙ എംഎസ്‌സി ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്: പോണ്ടിച്ചേരി സർവകലാശാല

 

Content Summary : How to Build a Career in Investment Banking?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com