ADVERTISEMENT

ദേശീയ ബിരുദ എൻട്രൻസ് സിയുഇടി- യുജിക്ക് അപേക്ഷിക്കാൻ ഇനി കഷ്ടിച്ച് രണ്ടാഴ്ച കൂടി മാത്രം. ഇക്കുറിയും ഏറ്റവും കൂടുതൽ അപേക്ഷകർ ഡൽഹി യൂണിവേഴ്സിറ്റിയിലേക്കു (ഡിയു) തന്നെയാകും. എന്നാൽ സിയുഇടി-യുജി വഴി ചെന്നെത്താവുന്നതും ഡിയുവിനൊപ്പം തന്നെ പരിഗണിക്കാവുന്നതുമായ മറ്റു ചില സ്ഥാപനങ്ങൾകൂടി ശ്രദ്ധയിൽ വയ്ക്കാം.

Read Also : രാജ്യത്തിനകത്തും പുറത്തുമുള്ള എയർലൈനുകളിൽ അവസരം

അത്തരം ചില സ്ഥാപനങ്ങളിലൂടെയുള്ള ക്യാംപസ് ടൂർ ആയാലോ ഇക്കുറി ? ഓരോ യൂണിവേഴ്സിറ്റിയിലും ലഭ്യമാകുന്ന പ്രോഗ്രാമുകൾ, അതിനായി എഴുതേണ്ട പേപ്പറുകൾ എന്നിവ ഒറ്റനോട്ടത്തിൽ ഇങ്ങനെ.

 

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി

 

∙ ഇന്റഗ്രേറ്റഡ് എംഎസ്‌സി അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്

എഴുതേണ്ട പേപ്പറുകൾ: 

ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്

∙ ഇന്റഗ്രേറ്റഡ് എംഎ ഹിസ്റ്ററി, പൊളിറ്റിക്കൽ 

സയൻസ്, സോഷ്യോളജി, സോഷ്യൽ ആൻഡ് 

ഇക്കണോമിക് അഡ്മിനിസ്ട്രേഷൻ ആൻഡ് ലോ

പേപ്പർ: ജനറൽ ടെസ്റ്റ്

 

 

 

 

ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വിജസ് യൂണിവേഴ്സിറ്റി (ഇഫ്ലു)

 

മുഖ്യ ക്യാംപസ്: ഹൈദരാബാദ്

 

∙ബിഎ ( ഓണേഴ്സ് / റിസർച്) ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഡിജിറ്റൽ കമ്യൂണിക്കേഷൻ, ഇംഗ്ലിഷ്, പെർഫോമിങ് ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്

എഴുതേണ്ട പേപ്പറുകൾ: ഇംഗ്ലിഷ്, ജനറൽ ടെസ്റ്റ്

 

∙ ബിഎ ( ഓണേഴ്സ് / റിസർച്) അറബിക്, ചൈനീസ്, ജർമൻ, ജാപ്പനീസ്, കൊറിയൻ, പേർഷ്യൻ, റഷ്യൻ, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ പേപ്പറുകൾ: ഏതെങ്കിലും ഇന്ത്യൻ ഭാഷ, അല്ലെങ്കിൽ ഏതെങ്കിലുമൊരു 

വിദേശഭാഷ., ജനറൽ ടെസ്റ്റ്

 

ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്, ഡിണ്ടിഗൽ

 

∙ ബിഎസ്‌സി മാത്‌സ്, ബിഎസ്‌സി ബിഎഡ്– മാത്‌സ് എഴുതേണ്ട പേപ്പറുകൾ: മാത്‌സും ഫിസിക്സും നിർബന്ധം. പുറമേ, കെമിസ്ട്രി അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്.

 

∙ ബിഎസ്‌സി ഫിസിക്സ്, കെമിസ്ട്രി, ബിഎസ്‌സി ബിഎഡ് – ഫിസിക്സ്, കെമിസ്ട്രി പേപ്പറുകൾ: ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്

 

∙ ബിഎസ്‌സി ഹോം സയൻസ്

പേപ്പറുകൾ: ഫിസിക്സ്, കെമിസ്ട്രി / ബയോളജി / ഹോം സയൻസ്

∙ബിഎസ്‌സി കംപ്യൂട്ടർ സയൻസ്

പേപ്പർ: കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ 

മാത്‌സ്

∙ ബിഎസ്‌സി മൈക്രോബയോളജി

പേപ്പർ: ബയോളജി / ബയളോജിക്കൽ സ്റ്റഡീസ് / ബയോടെക്നോളജി / എൻവയൺമെന്റൽ സയൻസ്

∙ ബിഎസ്‌സി അഗ്രികൾചർ (ഓണേഴ്സ്)

പേപ്പറുകൾ: ബയോളജി, ഫിസിക്സ്, കെമിസ്ട്രി

∙ ബിഎ ഇക്കണോമിക്സ്

പേപ്പർ: ജനറൽ സ്റ്റഡീസ്

∙ബികോം

പേപ്പർ: അക്കൗണ്ടൻസി / ബിസിനസ് സ്റ്റഡീസ്

∙ ബിബിഎ

പേപ്പറുകൾ: ബിസിനസ് സ്റ്റഡീസ് / ഇക്കണോമിക്സ് / 

ബിസിനസ് ഇക്കണോമിക്സ്

∙ ബിടെക് സിവിൽ

പേപ്പറുകൾ: ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്

∙ ഇന്റഗ്രേറ്റഡ് എംഎ ഡവലപ്മെന്റ് അഡ്മിനിസ്ട്രേഷൻ, 

സോഷ്യോളജി

പേപ്പറുകൾ: ജനറൽ ടെസ്റ്റ്

∙ ബിഎസ്‌സി ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ ഡിസൈനിങ്

പേപ്പറുകൾ: ഫിസിക്സ് / കെമിസ്ട്രി / കംപ്യൂട്ടർ സയൻസ് / 

മാത്‌സ് / ബയോളജി / ഹോം സയൻസസ്

∙  ബിഎസ്‌സി ജിയോളജി

പേപ്പറുകൾ: ഫിസിക്സ്, കെമിസ്ട്രി

 

 

സിയുഇടി–യുജി: അടിസ്ഥാന  വിവരങ്ങൾ

 

44 കേന്ദ്ര സർവകലാശാലകളിലെയും അൻപതോളം സംസ്ഥാന / കൽപിത / സ്വകാര്യ സർവകലാശാലകളിലെയും ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശനപരീക്ഷയാണ് സിയുഇടി–യുജി.

∙ അപേക്ഷ: മാർച്ച് 12 വരെ. cuet.samarth.ac.in

∙ പരീക്ഷ: മേയ് 21- 31

∙ പരീക്ഷാഘടന: IA, IB, II, III എന്നിങ്ങനെ 4 ഭാഗങ്ങൾ. IA യിൽ ഇംഗ്ലിഷ് ഉൾപ്പെടെ 13 ഭാഷകൾ. IB യിൽ 20 ഭാഷകൾ. സെക്‌ഷൻ 2ൽ 27 ഡൊമെയ്ൻ സ്പെസിഫിക് സബ്ജക്ടുകൾ, സെക്‌ഷൻ 3യിൽ ജനറൽ ടെസ്റ്റ്.

അപേക്ഷിക്കുന്ന പ്രോഗ്രാമുക‍ൾക്ക് അനുസരിച്ച് എഴുതേണ്ട പേപ്പറുകളിൽ മാറ്റമുണ്ട്. 

 

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്)

 

 

മുഖ്യ ക്യാംപസ്: മുംബൈ

∙ ബിഎസ്ഡബ്ല്യു, ബിഎ സോഷ്യൽ സയൻസസ്, ബിഎസ് ഇൻ അനലറ്റിക്സ് ആൻഡ് സസ്റ്റെയ്നബിലിറ്റി

എഴുതേണ്ട പേപ്പറുകൾ: ഇംഗ്ലിഷ്, ജനറൽ ടെസ്റ്റ്

 

Content Summary : Consider these institutions with Delhi University while applying for higher studies through CUET-UG 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com