ADVERTISEMENT

എന്തുവിലകൊടുത്തും ആളെയെടുക്കുക എന്നതായിരുന്നു 2021–2022ൽ മിക്ക ഐടി കമ്പനികളുടെയും നയം. എന്നാൽ യുക്രെയ്ൻ യുദ്ധം, യുഎസിലെയും യൂറോപ്പിലെയും ബാങ്കിങ് പ്രതിസന്ധി എന്നിവയ്ക്കു പിന്നാലെ കമ്പനികൾ ‘വെയ്റ്റ് ആൻഡ് വാച്ച്’ മോഡിലേക്കു മാറി. ഒരുപാട് പേരെ ഒരുമിച്ചെടുക്കുന്ന ‘മാസ് റിക്രൂട്മെന്റ്’ രീതി ‘ക്വാളിറ്റി റിക്രൂട്മെന്റി’നു വഴിമാറി. ഹയർ ചെയ്യപ്പെടുന്ന വ്യക്തിയുടെ സ്കിൽ, കമ്പനിയുടെ രീതികളുമായി ഒത്തുപോകാനുള്ള സന്നദ്ധത, സ്ഥിരത അടക്കമുള്ള ഘടകങ്ങൾ വീണ്ടും പരിഗണിച്ചുതുടങ്ങിയിരിക്കുന്നു. കോവിഡിനു പിന്നാലെ ടെക് സേവനങ്ങൾക്കു ഡിമാൻഡ് ഏറിയിരുന്നു. 100% ശമ്പളവർധന വരെ ലഭിച്ചവരുണ്ട്. എന്നാൽ ഇപ്പോൾ ശമ്പളവർധന 20–50 ശതമാനത്തിലേക്കു കുറഞ്ഞുതുടങ്ങി.

recruitment-001
recruitment-002
recruitment-003
recruitment-004
recruitment-005
recruitment-001
recruitment-002
recruitment-003
recruitment-004
recruitment-005

ഇക്കഴിഞ്ഞ ഒക്ടോബർ–ഡിസംബർ കാലയളവിൽ ഹയറിങ്ങിൽ കാര്യമായ കുറവു വന്നിട്ടുണ്ടെന്ന് ഇക്കാര്യത്തിൽ ഐടി കമ്പനികൾക്കു സാങ്കേതികസഹായം നൽകുന്ന ‘ഹൈറിയോ’ എന്ന കമ്പനിയുടെ സ്ഥാപകൻ അരുൺ സത്യൻ സാക്ഷ്യപ്പെടുത്തുന്നു. ജനുവരി–മാർച്ച് കാലയളവിൽ സ്ഥിതി അൽപം ഭേദപ്പെട്ടെങ്കിലും മാന്ദ്യത്തിന്റെ യഥാർഥ സ്വാധീനം ഇനിയുള്ള രണ്ടു പാദങ്ങളിലായിരിക്കും പ്രതിഫലിക്കുകയെന്നും അരുൺ പറയുന്നു. ഇന്ത്യയിൽ ഇപ്പോഴും മാന്ദ്യം പൂർണതോതിൽ പ്രതിഫലിച്ചിട്ടില്ലെന്നു ചുരുക്കം. ഐടി സേവന കമ്പനിയായ ആക്സഞ്ചറിന്റെ പിരിച്ചുവിടൽ പ്രഖ്യാപനം ഇന്ത്യയെ എങ്ങനെയാകും സ്വാധീനിക്കുകയെന്ന് ഈയാഴ്ച ചില വൻകിട സർവീസസ് കമ്പനികളുടെ വാർഷിക ഫലങ്ങൾ പ്രഖ്യാപിക്കുമ്പോൾ അറിയാം.

arun-sathyan
അരുൺ സത്യൻ

ക്യാംപസ് റിക്രൂട്മെന്റ് കുറഞ്ഞു

ക്യാംപസ് റിക്രൂട്മെന്റിനെ കമ്പനികൾ ആശ്രയിക്കുന്നത് വല്ലാതെ കുറഞ്ഞതായി എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഇൻഡസ്ട്രിയൽ അറ്റാച്ച്മെന്റ് സെൽ കോഓർഡിനേറ്റർ അരുൺ അലക്സ് പറയുന്നു.

arun-alex
അരുൺ അലക്സ്

നല്ല ടാലന്റുള്ളവർ പ്രീമിയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമല്ലെന്ന തിരിച്ചറിവിലേക്കു കമ്പനികൾ മാറി. ക്യാംപസ് റിക്രൂട്മെന്റിനെക്കാൾ ഓൺലൈനായുള്ള പൊതു റിക്രൂട്മെന്റാണ് ഇപ്പോഴത്തെ രീതി. കമ്പനികൾ വലിയതോതിൽ അവസാന വർഷ വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന രീതി കുറഞ്ഞുവെന്ന് അരുൺ ചൂണ്ടിക്കാട്ടുന്നു. ഒട്ടും പ്രശസ്തമല്ലാത്ത കോളജുകളിലാണു പഠിക്കുന്നതെങ്കിലും മികച്ച വിദ്യാർഥികൾക്കു മികച്ച അവസരം ലഭിക്കാവുന്ന തരത്തിൽ ഹയറിങ് ജനാധിപത്യവൽകരിക്കപ്പെട്ടു.

 

പ്രീമിയം ഓഫറിന് പ്രീമിയം സ്കിൽ

 

സാധാരണ റിക്രൂട്മെന്റിനു പുറമേ ഉയർന്ന ശമ്പളമുള്ള തസ്തികകളിലേക്ക് കൂടുതൽ ടെക്നിക്കൽ റൗണ്ടുകളുള്ള ഹയറിങ് ഇപ്പോൾ നടക്കാറുണ്ട്. സാധാരണ റിക്രൂട്മെന്റ് വഴി ഒരാൾക്കു ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടിയിലേറെയായിരിക്കാം പ്രീമിയം ഓഫറിൽ ലഭിക്കുക. കോവിഡിനു ശേഷം ഇത്തരം ഹയറിങ്ങിൽ വർധനയുണ്ടായെന്ന് അരുൺ അലക്സ് പറയുന്നു.

ടീന ജയിംസ്
ടീന ജെയിംസ്

സ്വന്തം പഠനമേഖലയ്ക്കപ്പുറമുള്ള കാര്യങ്ങൾ പഠിക്കുകയെന്നതാണു പ്രധാനം. ഹാൻഡ്സ് ഓൺ ഐടി പരിശീലനം നൽകുന്ന ജിടെക്കിന്റെ മ്യൂലേൺ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരെ റിക്രൂട്ട് ചെയ്യുന്നതു പരിഗണിക്കുമെന്നാണ് സർവേയിൽ 90% കമ്പനികളും പറഞ്ഞത്. ക്യാംപസ് റിക്രൂട്മെന്റുകൾ തിരിച്ചുവന്നാലും, സാധാരണ ജോബ് ഓഫറുകളായിരിക്കാം ലഭിക്കുക. പ്രീമിയം ഓഫർ ലഭിക്കണമെങ്കിൽ അധികം പ്രയത്നിക്കേണ്ടി വരും. സിവിൽ എൻജിനീയറിങ് വിദ്യാർഥി ഇന്റർനെറ്റ് ഓഫ് തിങ്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പഠിക്കേണ്ടി വരും; അതുപോലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥി മറ്റും സ്ട്രീമുകളിലെ വിഷയങ്ങളും. തൊഴിൽരംഗത്തെ മാറ്റങ്ങളുടെ വേഗത്തിനൊപ്പം ഓടിയെത്തുക അക്കാദമിക രംഗത്തിനു പ്രയാസമായതിനാൽ സ്വന്തം പ്രയത്നമാണു പ്രധാനം.

 

പുതിയ സാമ്പത്തികവർഷത്തെ ഐടി ഹയറിങ് എങ്ങനെ ? കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ അക്കാദമി ആൻഡ് ടെക്നോളജി ഫോക്കസ് ഗ്രൂപ്പ് നടത്തിയ സർവേയിലെ പ്രധാന നിരീക്ഷണങ്ങൾ ചുവടെ. ഏകദേശം 250 കമ്പനികളുള്ളതിൽ ചെറുതും വലുതുമായ 90 കമ്പനികളാണ് സർവേയിൽ പങ്കെടുത്തത്.

 

എണ്ണത്തിലല്ല,  ടാലന്റിലാണ് കാര്യം

 

ഒട്ടേറെപ്പേരെ ഒരുമിച്ചെടുക്കുന്ന ബൾക് ഹയറിങ്ങിനുപകരം നൈപുണ്യശേഷിക്ക് ഊന്നൽ നൽകിയാകും പുതിയ ഹയറിങ്. എണ്ണത്തിലല്ല, ടാലന്റിലാണു കാര്യം. മാറ്റങ്ങളോടു പൊരുത്തപ്പെടാനുള്ള ശേഷി ഉൾപ്പെടെ പരിഗണിക്കുന്നു. ഇതാണ് കേരളത്തിലെ ഐടി ഹയറിങ് കുറയാനുള്ള കാരണം. 

 

ടീന ജയിംസ്

(ജിടെക് അക്കാദമിയ ആൻഡ് ടെക്നോളജി ഫോക്കസ് ഗ്രൂപ്പ് അംഗവും റെവ്‍റി ഗ്ലോബൽ സിഇഒയും)

 

Content Summary : IT companies prefer to hire skilled workers rather than in bulk, according to a gtech report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com