എംഎസ്/ പിഎച്ച്ഡി പ്രോഗ്രാമുകൾ ചെയ്യാം പാലക്കാട് ഐഐടിയിൽ; അവസാന തീയതി ഏപ്രിൽ 30
Mail This Article
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ എംഎസ്/ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബയോളജിക്കൽ സയൻസ് ആൻഡ് എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഡേറ്റ സയൻസ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, എൻവയൺമെന്റൽ സയൻസസ് ആൻഡ് സസ്റ്റെയിനബിൾ എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ്, എന്നീ വിഷയങ്ങൾ തിരഞ്ഞെടുക്കാം.
Read Also : തമിഴിൽ ഡോക്ടറൽ, പോസ്റ്റ്–ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാം
യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ച് വിശദമായറിയാൻ https://resap.iitpkd.ac.in എന്ന സൈറ്റ് സന്ദർശിക്കുക. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. എഴുത്തു പരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. എംഎച്ച്ആർഡി (MHRD) മാനദണ്ഡമനുസരിച്ച് തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകും. ക്ലാസുകൾ ജൂലൈയിൽ ആരംഭിക്കും.
Content Summary : IIT Palakkad invites application for research admissions