ADVERTISEMENT

ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കുമ്പോൾ ചില വിഷയങ്ങൾ പെട്ടെന്നു മനസ്സിലേക്കു കടന്നു വരാറില്ല. ജീവിതത്തിൽ ആഴത്തിൽ പ്രാധാന്യമുണ്ടെങ്കിലും അതിനു വേണ്ട ‘ഗ്ലോറിഫൈഡ് ഇമേജ്’ പലപ്പോഴും ഇത്തരം വിഷയങ്ങൾക്കു ലഭിക്കാറില്ല. അത്തരമൊരു വിഷയമാണ് ഹോം സയൻസ്. ഹോം സയൻസിന് പലപ്പോഴും അർഹിക്കുന്ന പ്രാധാന്യം കിട്ടുകയോ ഉന്നത വിദ്യാഭ്യാസ രംഗത്ത് വേണ്ടത്ര കരുതൽ ലഭിക്കുകയോ ചെയ്യാറില്ല. ആ വിഷയത്തെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചാൽ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും തൊഴിൽ ജീവിതത്തിലും വളരെയധികം സ്വാധീനം സൃഷ്ടിക്കാൻ കഴിവുണ്ട് അതിനെന്നു മനസ്സിലാകും.

Read Also : എംബിഎ കോഴ്സിനെക്കുറിച്ച് അറിയാം വിശദമായി

വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താൻ ശാസ്ത്രം, മാനവികത, കല എന്നിവയുടെ വിവിധ വശങ്ങൾ സംയോജിപ്പിക്കുന്ന ഒരു മൾട്ടി ഡിസിപ്ലിനറി മേഖലയാണ് ഹോം സയൻസ്. ഹോം മാനേജ്മെന്റ്, പോഷകാഹാരവും ആരോഗ്യവും, ശിശു വികസനം, തുണിത്തരങ്ങളും- വസ്ത്രങ്ങളും, കുടുംബത്തിന്റെ ചലനാത്മകത, റിസോഴ്സ് മാനേജ്മെന്റ്, ഡിസൈൻ മാനേജ്മെന്റ്, വിപുലീകരണ വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങളുടെ പഠനം ഇതിൽ ഉൾപ്പെടുന്നു.

സിബിഎസ്ഇ പരീക്ഷയ്ക്കായി തയാറെടുക്കുന്ന വിദ്യാർഥികൾ (ഫയൽ ചിത്രം) (Photo by RAVEENDRAN / AFP)
സിബിഎസ്ഇ പരീക്ഷയ്ക്കായി തയാറെടുക്കുന്ന വിദ്യാർഥികൾ (ഫയൽ ചിത്രം) (Photo by RAVEENDRAN / AFP)

 

പ്ലസ് ടു, ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങളിൽ ഹോം സയൻസ് സ്‌പെഷലൈസ് ചെയ്യാം. ആശയവിനിമയം, സർഗാത്മകത, സംഘാടന ശേഷി, ക്ഷമ, അവതരണ മികവ്, സാങ്കേതികവിദ്യാ നൈപുണ്യം, സംരംഭകത്വ കാഴ്ചപ്പാട്, സേവന മനോഭാവം എന്നിങ്ങനെയുള്ള നൈപുണ്യങ്ങൾ ഹോം സയൻസ് കോഴ്സ് പഠിച്ച് അതിൽ പ്രഫഷനൽ കരിയർ ഉണ്ടാക്കാൻ സഹായിക്കും.

 

Representative Image. Photo Credit : cnythzl/iStock
Representative Image. Photo Credit : cnythzl/iStock

സിബിഎസ്ഇയിലും മറ്റു ബോർഡുകളിലും പ്ലസ് ടുവിന് ഹോം സയൻസ് ഒരു വിഷയമായി പഠിക്കാനുള്ള അവസരമുണ്ട്. ഇതിൽ ഭക്ഷണവും പോഷകാഹാരവും, മാനവികസനം, കുടുംബ വിഭാഗ മാനേജ്മെന്റ് എന്നീ വിഷയങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. കോളജ് തലത്തിൽ മൂന്നുവർഷത്തെ ഡിഗ്രി ബിഎ, ബിഎസ്‌സി വിഭാഗങ്ങളിൽ പഠിക്കാനവസരമുണ്ട്. ഹോം സയൻസ് ഡിപ്ലോമ കോഴ്സുകളും സർവകലാശാലകൾ നടത്തുന്നുണ്ട്. ഡിഗ്രി തലത്തിൽ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ഹ്യൂമൻ ലൈഫ് സ്പാൻ ഡവലപ്മെന്റ്, കുടുംബ ജീവിത വിദ്യാഭ്യാസം, ഭക്ഷ്യവിഭവ സംരക്ഷണം, ഫാഷൻ ഡിസൈനിങ് ആൻഡ് ഡവലപ്മെന്റ്, കമ്യൂണിക്കേഷൻ, ഫാബ്രിക് ആൻഡ് അപ്പാരൽ, ബജറ്റ് മാനേജ്മെന്റ്, സൈക്കോളജി, ഫിസിയോളജി, ഫാമിലി ഡൈനാമിക്സ്, കൺസ്യൂമർ എക്കണോമിക്സ് എന്നീ വിഷയങ്ങളൊക്കെ ആറ് സെമസ്റ്ററുകളിൽ ആയി പഠിക്കാം.

 

ഹോം സയൻസിൽ പ്ലസ് ടുവും ബിരുദവും നേടിയശേഷം ഉപരി പഠനത്തിനായി താഴെ പറയുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കാം.

1501529222
Representative images. Photo Credit: Sellwell/Shutterstock

 

Representative Image. Photo Credit : Alexeyrumyantsev / iStockphoto.com
Representative Image. Photo Credit : Alexeyrumyantsev / iStockphoto.com

1) ഹോം സയൻസിൽ തന്നെ ബിരുദാനന്തര ബിരുദം നേടി ആ മേഖലയിൽ ഒരു കരിയർ വളർത്തിയെടുക്കാം. ചൈൽഡ് ഡവലപ്മെന്റ്, ഫുഡ് ആൻഡ് ന്യൂട്രിഷൻ, ഫുഡ് ഇൻഡസ്ട്രി ഡിസൈൻ, എക്സ്റ്റൻഷൻ എജ്യുക്കേഷൻ, ഫാമിലി റിസോഴ്സ് മാനേജ്‌മെന്റ്, വുമൺ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങൾ സ്പെഷലൈസേഷൻ ആയി എടുക്കാം. 

 

2) എംബിഎ - ഹോം സയൻസ് ബിരുദത്തിന് ശേഷം മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ചെയ്യാം. ഹോം സയൻസ് പശ്ചാത്തലത്തിൽ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്പെഷലൈസ് ചെയ്ത് എംബിഎ പഠിക്കുന്നത് പരിഗണിക്കാം. സർവീസ് മേഖലയിലും ആതിഥ്യ മര്യാദ രംഗത്തും വേണ്ട ബിസിനസ് വശങ്ങൾ മനസ്സിലാക്കുന്നതിനും അറിവു നേടുന്നതിനും ഇത് സഹായിക്കും.

 

3) എംപിഎച്ച് (മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്) - പൊതുജനാരോഗ്യ സേവനത്തിനു വേണ്ട പ്രാഥമിക അറിവുകൾ ഹോം സയൻസ് ബിരുദത്തിലൂടെ നേടുന്നത് വഴി മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് ബിരുദാനന്തര ബിരുദം നന്നായി പഠിക്കാനും ഒരു പബ്ലിക് ഹെൽത്ത് സർവീസ് കരിയർ ആരംഭിക്കാനും കഴിയും.

Representative Image. Photo Credit : Billion Photos/Shutterstock.
Representative Image. Photo Credit : Billion Photos/Shutterstock.

 

4) എംഎസ്ഡബ്ല്യൂ (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്)- ഹോം സയൻസ് ബിരുദത്തിനു ശേഷം പ്രഫഷനൽ സോഷ്യൽ വർക്ക് പിജി ആയ എംഎസ്ഡബ്ല്യൂ എടുത്ത് കമ്യൂണിറ്റി ഡവലപ്മെന്റ്, ചൈൽഡ് ആൻഡ് ഫാമിലി സോഷ്യൽ വർക്ക്, സ്കൂൾ സോഷ്യൽ വർക്ക് എന്നിവയിൽ ഏതെങ്കിലും സ്‌പെഷലൈസ് ചെയ്യാവുന്നതാണ്.

445264639
Representative images. Photo Credit : Perfect Angle Images/Shutterstock

 

5) ബാച്‌ലർ ഓഫ് എജ്യുക്കേഷൻ (BEd) ആൻഡ് മാസ്റ്റർ ഓഫ് എജ്യുക്കേഷൻ (MEd) - ഹോം സയൻസ് വിഷയത്തിൽ അധ്യാപകരോ പരിശീലകരോ ആകാനുള്ള അറിവും നൈപുണ്യവും ഈ പ്രോഗ്രാമുകൾ വഴി നേടാനും അധ്യാപന കരിയർ തുടങ്ങാനും നിങ്ങളെ സഹായിക്കും.

Read Also : ഈ ആറ് തന്ത്രങ്ങളറിഞ്ഞാൽ മൽസരപ്പരീക്ഷയിൽ പരാജയപ്പെടില്ല

6) സ്കോളർഷിപ്പ്: ഹോം സയൻസ് വിഷയത്തിൽ വിദേശ സർവകലാശാലകളിൽ ഉന്നത പഠനത്തിനായി സ്കോളർഷിപ്പുകൾ ലഭ്യമാണ്. ഫുൾബ്രൈറ്റ്, കോമൺവെൽത്ത്, ഇറാസ്മസ് മുണ്ടസ് , ഓസ്ട്രേലിയ അവാർഡ്‌സ് സ്കോളർഷിപ്പുകൾ ഒക്കെ ഇതിനു ഉദാഹരണങ്ങളാണ്.

 

Representative Image. Photo Credit : VH-studio/ Shutterstock
Representative Image. Photo Credit : VH-studio/ Shutterstock

7) റിസർച്ച്: ഹോം സയൻസ് മുകളിൽ പറഞ്ഞതുപോലെ ഒരു മൾട്ടി ഡിസിപ്ലിനറി വിഷയമായതിനാൽ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രത്യേക വിഷയം ആഴത്തിൽ ഗവേഷണം ചെയ്ത് ഒരു പ്രഫഷനൽ റിസർച്ചർ ആകാനും സാധിക്കുന്നു.

 

ഹോം സയൻസ് പഠിച്ചതിനുശേഷം നഴ്സിങ്, മെഡിക്കൽ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് പോകാമോ എന്ന് പലർക്കും സംശയമുണ്ട്. ഇതിന് സാധ്യതയുണ്ടോ എന്ന് ചോദിച്ചാൽ ‘ഇല്ല’ എന്നു പറഞ്ഞ് തള്ളിക്കളയാൻ ആകില്ല. നഴ്സിങ്ങിനും അലൈഡ് മെഡിക്കൽ ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കും ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്നീ പശ്ചാത്തലം ആവശ്യമാണ്. 

Photo Credit : Creative Lab / Shutterstock.com
Photo Credit : Creative Lab / Shutterstock.com

 

ഹോം സയൻസിൽ ബയോളജിയുടെയും ഹ്യൂമൻ ഡവലപ്മെന്റിന്റെയും ഫുഡ് ആൻഡ് ന്യൂട്രീഷന്റെയും വശങ്ങൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും പൂർണമായും അത് നഴ്സിങ്, അലൈഡ് മെഡിക്കൽ ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ ആവശ്യകതകൾ നിറവേറ്റാൻ മതിയാകില്ല. എന്നാൽ ചില നഴ്സിങ് സ്കൂളുകളും മെഡിക്കൽ സ്കൂളുകളും ഹോം സയൻസിനു ശേഷം നഴ്സിങ് - അലൈഡ് മെഡിക്കൽ ഉന്നത വിദ്യാഭ്യാസത്തിന് തയാറാകാൻ സഹായിക്കുന്ന രീതിയിൽ ചില അടിസ്ഥാന കോഴ്സുകളും ബ്രിജ് പ്രോഗ്രാമുകളും നൽകി ഹോം സയൻസ് വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകാറുണ്ട്. 

 

കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ ആവശ്യകതകൾ ഉൾക്കൊള്ളുന്ന അടിസ്ഥാന പ്രോഗ്രാമുകളോ ബ്രിജ് കോഴ്സുകളോ പൂർത്തിയാക്കി മാത്രമേ അഡ്മിഷൻ നൽകാറുള്ളൂ. ഹോം സയൻസ് വിഷയവുമായി ബന്ധപ്പെട്ട കരിയർ വിശാലവും വൈവിധ്യപൂർണവുമാണ്. നിരവധി തൊഴിൽ അവസരങ്ങൾ ഇതിൽ കണ്ടെത്താവുന്നതാണ്.

 

1) പോഷകാഹാര വിദഗ്ധൻ/ ഡയറ്റീഷൻ - ആശുപത്രികളിലും ക്ലിനിക്കുകളിലും സ്വകാര്യ പ്രാക്ടീസിലും പോഷകാഹാര വിദഗ്ധരായും ഡയറ്റീഷ്യനായും പ്രവർത്തിക്കാം.

 

2) ഹോം ഇക്കണോമിസ്റ്റ് - ഗാർഹിക സാമ്പത്തിക വിദഗ്ധർ എന്നറിയപ്പെടുന്ന ഈ പ്രഫഷനൽസ് കുടുംബങ്ങളുടെയും കമ്യൂണിറ്റികളുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നു.

Read Also : വേനലവധിക്കും പഠിക്കണോ

3) വാർഡ്രോബ് കൺസൽറ്റന്റ്- ഫാഷൻ, ഓർഗനൈസിങ് വിദഗ്ധരാണ് ഇവർ. ശരിയായ വസ്ത്രങ്ങളും ഫാഷൻ തിരഞ്ഞെടുപ്പുകളും നടത്തി ഇമേജ് മെച്ചപ്പെടുത്താൻ അവർ ഉപഭോക്താക്കളെ സഹായിക്കുന്നു.

 

4) ചൈൽഡ് ഡവലപ്മെന്റ് സ്പെഷലിസ്റ്റ് - കുട്ടികൾക്കും കുടുംബങ്ങൾക്കും സേവനങ്ങൾ നൽകുന്ന ചൈൽഡ് കെയർ സെന്ററുകളിലും പ്രീ സ്കൂളുകളിലും സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റുകളിലും പ്രോജക്ടുകളിലും ഈ പ്രഫഷനലുകൾക്ക് പ്രവർത്തിക്കാൻ സാധിക്കും.

 

5) ഫുഡ് ടെക്നോളജി പ്രഫഷനൽ:- ഭക്ഷ്യ ഉൽപന്നങ്ങൾ വികസിപ്പിക്കാനും പരിശോധിക്കാനും ഉൽപന്നങ്ങൾ മെച്ചപ്പെടുത്താനും ഉൽപന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പിക്കാനുമുള്ള പ്രോസസ്സുകളിൽ ഫുഡ് ടെക്നോളജിസ്റ്റുകളായി പ്രവർത്തിക്കാം.

 

6) പരിശീലകർ:- ആരോഗ്യം, പോഷകാഹാരം, റിസോഴ്സ് മാനേജ്മെന്റ് എന്നീ വിദ്യാഭ്യാസ പരിപാടികൾ വികസിപ്പിക്കാനും നടപ്പിലാക്കാനും ഉത്തരവാദിത്തമുള്ള വിപുലീകരണ അധ്യാപകരായി പ്രവർത്തിക്കാം.

 

7) സംരംഭകർ:- ഭക്ഷണം, വസ്ത്രം, ഡിസൈൻ, കാറ്ററിങ്, ചൈൽഡ് കെയർ എന്നീ വിവിധ മേഖലകളിൽ സ്വന്തമായി സംരംഭം തുടങ്ങാനും വികസിപ്പിക്കാനും ഈ വിഷയത്തിലെ അറിവ് സഹായിക്കും. ഇതിനുപുറമേ നേരത്തേ സൂചിപ്പിച്ച പൊതുജനാരോഗ്യ സേവനത്തിലും കമ്യൂണിറ്റി ഡവലപ്മെന്റിലും മാനേജ്മെന്റ് രംഗത്തും അധ്യാപന രംഗത്തും ഗവേഷണ മേഖലയിലും ഹോം സയൻസ് അടിസ്ഥാന വിഷയമായി പഠിച്ചവർക്ക് തിളങ്ങാൻ സാധിക്കും.

 

ചുരുക്കത്തിൽ, ഹോം സയൻസ് പഠനം പൂർത്തിയാക്കിയവർക്ക് നിരവധി ഉന്നത വിദ്യാഭ്യാസ തൊഴിൽ സാധ്യതകൾ ഉണ്ട്. അവരവരുടെ താൽപര്യങ്ങളും കരിയർ ലക്ഷ്യങ്ങളും അനുസരിച്ച് ഹോം സയൻസ് വിഷയങ്ങൾ സ്പെഷലൈസ് ചെയ്താൽ നല്ല ഒരു കരിയർ രൂപകൽപന ചെയ്തെടുക്കാം എന്നതിൽ യാതൊരു തർക്കവുമില്ല. സയൻസും ആർട്സും മാനവികതയും ഒത്തുചേർന്ന ഹോം സയൻസ് വിഷയവും അത് കൈകാര്യം ചെയ്യുന്ന പ്രഫഷനൽസും ആരോഗ്യകരമായ ഒരു കുടുംബ ജീവിതത്തെ പ്രോത്സാഹിപ്പിക്കാനും ഉത്തരവാദിത്തമുള്ള ഒരു സാമൂഹിക ജീവിതം കെട്ടിപ്പടുക്കാനും വലിയ പങ്കുവഹിക്കുന്നു.

Read Also : ഇംഗ്ലിഷിനെ ഭയക്കണ്ട, ഉയർന്ന ശമ്പളമുള്ള ജോലി ഉറപ്പ്

വ്യക്തി, കുടുംബ ബന്ധങ്ങൾ ലോലമായി സാമൂഹിക അനാരോഗ്യം വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഹോം സയൻസ് എന്ന ശാസ്ത്രത്തെ, കലയെ, മാനവികതയെ ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ട പ്രഫഷനലുകൾ കൂടുതലായി കടന്നുവരേണ്ട ആവശ്യകത ദിനംപ്രതി ഏറി വരുന്നു. ഹോം സയൻസിന് അർഹിക്കുന്ന പ്രാധാന്യവും പ്രതിച്ഛായയും കിട്ടട്ടെ, വളരട്ടെ... അത് നാടിന്റെ ആവശ്യകതയാണ്.

 

Content Summary : Mentor Spark - Column - Dr. Ajith Sankar talks about "Can students do nursing after home science?"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com