ADVERTISEMENT

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരള വനിതകൾക്കും മത്സ്യതൊഴിലാളി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾക്കുമായി മികച്ച തൊഴിൽ സാധ്യതയുള്ള മൂന്ന് കോഴ്സുകൾ സൗജന്യമായി പരിശീലിപ്പിക്കുന്നു. കൊച്ചിൻ ഷിപ്‌യാർഡിന്റെ സിഎസ്ആർ ഫണ്ട് പിന്തുണ ഉള്ളതിനാൽ പ്രവേശനം ലഭിക്കുന്നവർക്ക് കോഴ്സ് പൂർണമായും സൗജന്യമായി പഠിക്കാം. മെഡിക്കൽ കോഡിങ്, ഫുൾ സ്റ്റാക്ക് വിത്ത് മീൻ സ്റ്റാക്ക്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മന്റ്  എന്നീ കോഴ്സുകളാണ് പഠിപ്പിക്കുന്നത് . 

Read Also : മികച്ച ശമ്പളമുണ്ട്, പക്ഷേ ഈ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ കുറവ്; കാരണം

1. സർട്ടിഫിക്കറ്റ് ഇൻ മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിങ്  

ഈ കോഴ്സിന് എറണാകുളം സ്വദേശികളായ വനിതകൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. 60 ശതമാനത്തിൽ കൂടുതൽ മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. 27 വയസ്സ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക്: 9495999713

 

2. ഫുൾ സ്റ്റാക്ക് വിത്ത് മീൻ സ്റ്റാക്ക്

പട്ടികജാതി, വർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് ഈ കോഴ്സ് പഠിക്കുന്നതിനുള്ള സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. 2020, 2021 കാലയളവിൽ ബിഇ/ ബിടെക്/ എംഇ/ എംടെക് (സിസ്/ ഐടി), എംസിഎ ബിരുദധാരികൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 9495999706 എന്ന നമ്പറിൽ ബന്ധപ്പെടാം.

 

3. സർട്ടിഫിക്കറ്റ് ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ് 

പട്ടികജാതി, വർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് ഈ കോഴ്സ് പഠിക്കുന്നതിനുള്ള സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹയർ സെക്കൻഡറിയാണ് പ്രവേശന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്  9495999679 എന്ന നമ്പറിൽ ബന്ധപ്പെടാം. 

 

Content Summary : Asap Kerala Invites applications for three skill development courses for free

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com