ADVERTISEMENT

പിഎസ്‌സി പരീക്ഷകളിൽ കേരള ചരിത്രം എന്ന ഭാഗത്തു സ്ഥിരമായി ചോദിക്കാറുള്ളതാണു കേരളത്തിലെ വൈദേശിക ആക്രമണങ്ങളും അവയ്ക്കെതിരെയുണ്ടായ പ്രതിരോധ സമരങ്ങളും. ആരൊക്കെ തമ്മിലായിരുന്നു സമരങ്ങൾ, അവയുടെ നായകർ, നടന്ന വർഷം, പ്രത്യേകതകൾ, അനന്തരഫലങ്ങൾ എന്നിവയെല്ലാം ആഴത്തിൽ ചോദിച്ചു കാണാറുണ്ട്. ചില ഉദാഹരണങ്ങൾ:
1. വയനാടൻ വനങ്ങൾ കേന്ദ്രീകരിച്ച് ബ്രിട്ടിഷുകാർക്കെതിരെ ഒളിപ്പോർ യുദ്ധം നടത്തിയത് :
A. പാലിയത്തച്ചൻ
B. ശക്തൻ തമ്പുരാൻ
C. പഴശ്ശിരാജ
D. മാർത്താണ്ഡവർമ

2. കുഞ്ഞാലി മരയ്ക്കാർമാരുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ്
:
A. കോഴിക്കോട് സാമൂതിരിയുടെ നാവിക പടത്തലവന്മാരായിരുന്നു
B. പോർച്ചുഗീസുകാർക്കെതിരെ ഗറില്ല യുദ്ധമുറകൾ സ്വീകരിച്ചവരായിരുന്നു
C. പോർച്ചുഗീസുകാർക്കെതിരെയുള്ള യുദ്ധങ്ങളിലെ യഥാർത്ഥ വീരൻ കുഞ്ഞാലി നാലാമൻ ആയിരുന്നു
D. 1600 ൽ കണ്ണൂരിൽ വച്ചു കുഞ്ഞാലി നാലാമനെ പോർച്ചുഗീസുകാർ വധിച്ചു

3. പൂക്കോട്ടൂർ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടതാണ് :
A. വൈക്കം സത്യഗ്രഹം
B. മലബാർ കലാപം
C. പുന്നപ്ര വയലാർ സമരം
D. ചാന്നാർ ലഹള

4. ചുവടെ തന്നിരിക്കുന്ന സാമ്രാജ്യത്വ ശക്തികളും അവർക്കെതിരെ ചെറുത്തു നിൽപ്പുകൾ നടത്തിയവരും തമ്മിലുള്ള ജോഡികളിൽ ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.

(1) ഇംഗ്ലിഷുകാർ - ആറ്റിങ്ങൽ റാണി
(2) ഡച്ചുകാർ - മാർത്താണ്ഡവർമ
(3) പോർച്ചുഗീസുകാർ - കുഞ്ഞാലിമരയ്ക്കാർ
A. (2), (3) എന്നിവ
B. (1), (2) എന്നിവ
C. (1), (3) എന്നിവ
D. (1), (2), (3) എന്നിവ

5. യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള നാവിക മാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ :

A. അൽഫോൻസ ഡി അൽബുക്കർക്ക്
B. പെട്രോ അൽവാരസ് കബ്രാൾ
C. വാസ്കോഡഗാമ
D. ഫ്രാൻസിസ്കോ ഡി അൽമേഡ

6. താഴെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാമാണ് :(1) മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത് കണ്ണൂരാണ്
(2) കുഞ്ഞാലി മരയ്ക്കാരുടെ ആസ്ഥാനം മരയ്ക്കാർ കോട്ടയാണ്
(3) ചാലിയം കോട്ടയുടെ വിജയത്തെ പ്രകീർത്തിച്ചുകൊണ്ട് ഖാസി മുഹമ്മദ് പതിനാറാം നൂറ്റാണ്ടിൽ എഴുതിയ അറബിക് കാവ്യമാണ് ഫത്ഹുൽ മുബീൻ

A. (1), (2), (3) എന്നിവ
B. (1), (3) എന്നിവ
C. (1) മാത്രം
D. (3) മാത്രം

ഉത്തരങ്ങൾ: 1.C, 2.D, 3.B, 4D, 5.C, 6.C

English Summary:

The PSC Aspirant's Guide to Kerala's Resistance Movements and Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com