ADVERTISEMENT

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫിസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) ഒഴിവ്. ഈമാസം 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിഭാഗങ്ങളും ഒഴിവും യോഗ്യതയും:
∙ ജനറൽ (62): പിജി, ലോ/എൻജിനീയറിങ് ബിരുദം/ സിഎ/ സിഎഫ്എ/ സിഎസ്/ കോസ്റ്റ് അക്കൗണ്ടന്റ്.
∙ ഐടി (24): എൻജിനീയറിങ് ബിരുദം/ എംസിഎ/ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ/ ഐടിയിൽ പിജിയും.
∙ ലീഗൽ (5): നിയമബിരുദം.
∙ റിസർച് (2): സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ്/ കൊമേഴ്സ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫിനാൻസ്) പിജി.
∙ ഒഫീഷ്യൽ ലാംഗ്വേജ് (2): ഹിന്ദിയിൽ പിജി.
∙ എൻജിനീയറിങ്–ഇലക്ട്രിക്കൽ (2): ഇലക്ട്രിക്കൽ എൻജിനീയറിങ് ബിടെക്.
പ്രായപരിധി: 30 വയസ്സ്. അർഹർക്ക് ഇളവ്.
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.
∙ അപേക്ഷാ ഫീസ്: 1000 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 100 രൂപ.
വിശദവിവരങ്ങൾക്ക്: www.sebi.gov.in

English Summary:

SEBI Opens 97 Officer Grade A Positions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com