നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാം പിജിഐഎംഇആറിൽ
Mail This Article
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ചണ്ഡിഗഡ് പിജിഐഎംഇആറിൽ കുറഞ്ഞ ഫീസിൽ പഠിക്കാവുന്ന ഏതാനും കോഴ്സുകളിലെ പ്രവേശനത്തിന് അവസരം. Postgraduate Institute of Medical Education & Research, Chandigarh- 160012. വാർഷിക ട്യൂഷൻഫീ 250 രൂപ. മറ്റു ഫീസ് പുറമേ. ദക്ഷിണേന്ത്യയിൽ എൻട്രൻസ് പരീക്ഷാകേന്ദ്രമില്ല. പൂർണവിവരങ്ങൾ www.pgimer.edu.in എന്ന സൈറ്റിലെ ‘ഇൻഫർമേഷൻ ടു കാൻഡിഡേറ്റ്സ്’ ലിങ്കിൽ.
(എ) നഴ്സിങ് – അപേക്ഷ നാളെക്കൂടി
1. ബിഎസ്‌സി നഴ്സിങ്– പെൺകുട്ടികൾ മാത്രം
2. ബിഎസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്) കംപ്യൂട്ടർ ഉപയോഗിച്ചുള്ള 90–മിനിറ്റ് എൻട്രൻസ് ജൂലൈ 26ന്. ഫോൺ : 0172-2755257, admissionsatnine@gmail.com.
(ബി) പാരാമെഡിക്കൽ കോഴ്സുകൾ– അപേക്ഷ ജൂലൈ 5 വരെ
ബാച്‌ലേഴ്സ് ഇൻ മെഡിക്കൽ ലാബ് സയൻസ്, ബിഎസ്‌സി മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോ ളജി ബിഎസ്‌സി റേഡിയോതെറപ്പി ടെക്നോളജി, ബിഎസ്‌സി ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, ബിഎസ്‌സി മെഡിക്കൽ ടെക്നോളജി (പെർഫ്യൂഷനിസ്റ്റ്), ബിഎസ്‌സി എംബാമിങ് ആൻഡ് മോർച്ചറി സയൻസസ്, ബാച്‌ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി, ബിഎസ്‌സി മെഡിക്കൽ ടെക്നോളജി (ഡയാലിസിസ് തെറപ്പി ടെക്നോളജി), ബാച്‌ലർ ഓഫ് ഒപ്ടോമെട്രി, ബാച്‌ലർ ഓഫ് ഫിസിക്കൽ തെറപ്പി, ബാച്‌ലർ ഓഫ് ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ്, ബാച്‌ലർ ഓഫ് പബ്ലിക് ഹെൽത്ത്, ബിഎസ്‌സി മെഡിക്കൽ അനിമേഷൻ ആൻഡ് ഓഡിയോവിഷ്വൽ ക്രിയേഷൻ, ഓഗസ്റ്റ് രണ്ടിന് നടത്തുന്ന കംപ്യൂട്ടർ ഉപയോഗിച്ചുള്ള 90–മിനിറ്റ് എൻട്രൻസ് വഴിയാണ് സിലക്‌ഷൻ. ഫോൺ: 0172-2755569; pgi.bscparamedical@gmail.com