ADVERTISEMENT

കോട്ടയം ∙ റൗണ്ട് ടേബിൾ 79, കോട്ടയം ലേഡീസ് സർക്കിൾ 48 എന്നിവ ചേർന്നു നവംബർ റെയ്ൻ മത്സരങ്ങൾ നടത്തി. ക്വിസിൽ കിരൺ തോമസ് ടൈസൺ, എ.ആർ.നകുൽ (ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ) ഒന്നാം സ്ഥാനം നേടി. അക്ഷയ് നാരായണൻ – ഹരിത് മോഹൻ ടീം (എളമക്കര ഭവൻസ് വിദ്യാമന്ദിർ) 2–ാം സ്ഥാനവും പി.കാർത്തിക് – ആദിത്യൻ ടി.ലാജോ ടീം (കോതനല്ലൂർ ഇമ്മാനുവൽസ് എച്ച്എസ്എസ്) 3–ാം സ്ഥാനവും നേടി.

ജസ്റ്റ് എ മിനിറ്റ് മത്സരത്തിലെ ആദ്യ 3 സ്ഥാനക്കാർ: ഹരിശങ്കർ മധു (എളമക്കര ഭവൻസ് വിദ്യാമന്ദിർ), ഗൗരി പ്രേംശങ്കർ (മൗണ്ട് കാർമൽ എച്ച്എസ്എസ് കഞ്ഞിക്കുഴി), സാറാ ജോസഫ് ഡോൺ (പള്ളിക്കൂടം). സ്പെല്ലിങ് ബീ ജേതാക്കൾ: ആരുഷ് ബി.നായർ (മരിയൻ സീനിയർ സെക്കൻഡറി സ്കൂൾ, കളത്തിപ്പടി), ഈഷാനി എം.പിള്ള (പള്ളിക്കൂടം), ബെൻ മാത്യു കുര്യൻ (മാർ ബസേലിയോസ് പബ്ലിക് സ്കൂൾ, ദേവലോകം).

മംഗളം കോളജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ വിനോദ് പി.വിജയൻ മുഖ്യാതിഥിയായി. ഓക്സിജൻ ‍ഡിജിറ്റൽ ഷോപ്പ് സ്പോൺസർ ചെയ്ത ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിജയികൾക്കു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com