ADVERTISEMENT

സാന്റാ മോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിച്ച ‘മെഗാ മില്യൻസ് ഇന്റർനാഷനൽ സ്കോളർഷിപ് ഫെസ്റ്റ്’ ഞായറാഴ്ച കൊച്ചി ഇടപ്പള്ളി ലുലു മാളിലുള്ള മാരിയറ്റ് ഹോട്ടലിൽ ആരംഭിച്ചു. മലയാള മനോരമ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ജോണി ലൂക്കോസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്‌തു. സാന്റമോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, സാന്റമോണിക്ക സ്റ്റഡി അബ്രോഡ് ഡയറക്ടർ നൈസി ബിനു, കണ്ണൂർ, എംജി സർവകലാശാലകളുടെ മുൻ വിസി ഡോ. ബാബു സെബാസ്റ്റ്യൻ, വേദിക് അക്കാദമി സിഇഒ ജയിംസ് മറ്റം, സാന്റമോണിക്ക ഗ്രൂപ്പ് സിഇഒ തനൂജ നായർ, സാന്റമോണിക്ക ചീഫ് ഓപ്പറേറ്റിങ് മാനേജർ ഷേർളി റെജി, വിദേശ വിദ്യാഭ്യാസ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, യുഎസ്എ, അയർലൻഡ്, സ്വീഡൻ, ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ്, മാൾട്ട, ലാത്വിയ, സിംഗപ്പൂർ, മലേഷ്യ, യുഎഇ തുടങ്ങി ഇരുപതിലധികം രാജ്യങ്ങളിൽ നിന്നായി നൂറ്റിയൻപതിലധികം വിദേശ സർവകലാശാലകൾ, കോളജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുകയും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് വഴികാട്ടുകയും ചെയ്‌തു. ഓരോ രാജ്യത്തെയും സാധ്യതകള്‍ ചോദിച്ചറിഞ്ഞ് അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാൻ വിദ്യാർഥികള്‍ക്ക് അവസരമൊരുങ്ങി. വിദ്യാഭ്യാസ ലോൺ സേവനങ്ങൾക്കായി പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകൾ തുറന്നിരുന്നു. വിവിധ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍, സ്റ്റഡി വീസയുടെ ലഭ്യത, പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍, രാജ്യങ്ങളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ‍, വിദേശത്ത് ഇന്ത്യന്‍ വിദ്യാർഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഇവയെല്ലാം മനസ്സിലാക്കാനുള്ള അവസരവും സാന്റാ മോണിക്ക ഒരുക്കിയിരുന്നു.

English Summary:

Santa Monica and Malayala Manorama's Scholarship Fest: A Gateway to Global Education for Indian Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com