ADVERTISEMENT

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനത്തിന് മേയ് 20ന് തുടക്കമാകും.  ഹയർ സെക്കൻഡറി അധ്യാപകർക്ക് 6 വർഷമായി പരിശീലന പരിപാടികളില്ലായിരുന്നു. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകർക്കും 4 ദിവസം നീണ്ടുനിൽക്കുന്ന നോൺ-റസിഡൻഷ്യൽ പരിശീലനം നൽകുമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. 14 ജില്ലകളിലായി 28,028 അധ്യാപകർ പങ്കെടുക്കും. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ  പ്രിൻസിപ്പൽമാർക്ക് പ്രത്യേക പരിശീലനം നൽകും.

കീം: അപേക്ഷ ഇന്ന് 5 വരെ മാത്രം
തിരുവനന്തപുരം∙ ഈ വർഷത്തെ മെഡിക്കൽ, എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (കീം) ഇന്ന് വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. ഇനി സമയം നീട്ടില്ല. റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കു കൂടുതൽ കോഴ്സുകൾ ചേർക്കാൻ പിന്നീട് അവസരം നൽകും. രേഖകൾ അപ്‍ലോഡ് ചെയ്യാൻ 24 വരെ സമയമുണ്ട്.

മദ്രാസ് യൂണി.: മലയാളം കോഴ്സുകൾ
ചെന്നൈ ∙ മദ്രാസ് സർവകലാശാലയിലെ മലയാളം എംഎ (റഗുലർ), സർട്ടിഫിക്കറ്റ്, ഡിപ്ലോമ (റഗുലർ) കോഴ്സുകളിലേക്ക് ഓൺ‌ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.unom.ac.in. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഫോൺ: 94445 14381.

English Summary:

Education news April 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com