ADVERTISEMENT

തിരുവനന്തപുരം : അപേക്ഷാഫോമിന്റെ ജിഎസ്ടി കുടിശിക അടച്ചേ തീരൂവെന്നു സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ 50% സീറ്റ് സർക്കാരിനു വിട്ടു നൽകുന്ന സമ്പ്രദായം നിർത്തലാക്കാൻ നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനുകളുടെ ആലോചന. ഏകജാലക സംവിധാനം അവസാനിപ്പിക്കാൻ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ അസോസിയേഷനുകൾ തീരുമാനിച്ചിരുന്നു. സർക്കാരിനു സീറ്റ് വിട്ടു നൽകണോയെന്ന് അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. നിലവിൽ 119 സ്വകാര്യ കോളജുകളിലെ 50% സീറ്റ് സർക്കാരിനാണ്. ഈ സീറ്റുകളിലേക്ക് ഈ വർഷവും പ്രവേശനത്തിന് എൽബിഎസ് വഴി സർക്കാർ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. എല്ലാ വർഷവും മാനേജ്മെന്റുകളുടെ യോഗം ചേർന്ന് 50% സീറ്റ് സർക്കാരിനു വിട്ടുകൊടുക്കാൻ മാനേജ്മെന്റുകൾ സമ്മതിച്ചതായി മിനിറ്റ്സിൽ രേഖപ്പെടുത്തും. ഇത്തവണ ഇതുവരെ യോഗം വിളിച്ചില്ല.


പ്രവേശനം നടത്താനാകാതെ മാനേജ്മെന്റുകൾ
തിരുവനന്തപുരം : 50% സീറ്റിൽ പ്രവേശന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ 50% മാനേജ്മെന്റ് സീറ്റിൽ പ്രവേശനം നടത്താനാകാതെ കോളജ് അധികൃതർ. സർക്കാർ കോളജുകളിലും സ്വാശ്രയ കോളജുകളിലെ 50% സീറ്റിലും എൽബിഎസ് ആണു പ്രവേശനം നടത്തുന്നത്. അതിന്റെ വിജ്ഞാപനം ഇന്നലെ പുറത്തുവന്നു. ജൂൺ 15ന് അകം അപേക്ഷിക്കണം. ശേഷിക്കുന്ന 50% സീറ്റിൽ മാനേജ്മെന്റുകൾക്ക് പ്രവേശനം നടത്തണമെങ്കിൽ അവരുടെ പ്രോസ്പെക്ടസ് പ്രവേശന മേൽനോട്ട സമിതി അംഗീകരിക്കണം. നഴ്സിങ് കൗൺസിലിന്റെയും ആരോഗ്യ സർവകലാശാലയുടെയും അഫിലിയേഷൻ നടപടികൾ പൂർത്തിയാക്കാതെ പ്രോസ്പെക്ടസ് അംഗീകരിക്കില്ലെന്നാണു സമിതിയുടെ നിലപാട്.
 

English Summary:

Uncertainty Looms Over Government's Share of Nursing Seats - Management to Decide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com