പുതിയ അധ്യയന വർഷത്തെ കുട്ടികളുടെ കണക്കെടുപ്പ് ജൂൺ 10ന് പൂർത്തിയാകും
Mail This Article
×
തിരുവനന്തപുരം : സംസ്ഥാന സിലബസ് സ്കൂളുകളിലെ പുതിയ അധ്യയന വർഷത്തെ കുട്ടികളുടെ കണക്കെടുപ്പ് ഇന്നു പൂർത്തിയാകും. സ്കൂളുകളിൽനിന്നു സമ്പൂർണ പോർട്ടൽ വഴി ഇന്നു വൈകിട്ട് 5 വരെ നൽകുന്ന കണക്ക് മാത്രമേ പരിഗണിക്കുകയുള്ളൂവെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഇതിനകം സ്കൂളുകളെല്ലാം വിവരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കു പുറമേ അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിലെ കണക്കും ശേഖരിക്കുന്നുണ്ട്. കൃത്യമായ ആധാർ രേഖകളുള്ള കുട്ടികളെ മാത്രമേ തസ്തിക നിർണയത്തിനുള്ള കണക്കിൽ പരിഗണിക്കുകയുള്ളൂ. വിദ്യാഭ്യാസ ചട്ടമനുസരിച്ചു ജൂലൈ 15നു മുൻപു തസ്തിക നിർണയം പൂർത്തിയാക്കുകയാണു ലക്ഷ്യം.
English Summary:
State Schools to Complete Academic Year Enrollment by June 10
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.