ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ദിവസവേതനാടി സ്ഥാനത്തിലുള്ള താൽക്കാലിക നിയമനങ്ങൾ നടത്താൻ പിടിഎകളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നു മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണെന്നും വ്യക്തമാക്കി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾക്ക് കാലതാമസ മുണ്ടാകുമെന്നാണ്  എക്സ്ചേഞ്ച് ഉൾപ്പെടുന്ന തൊഴിൽമന്ത്രി കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 

താൽക്കാലിക നിയമനത്തിന് 2002 ഓഗസ്റ്റ് 14ലെ ഉത്തരവാണു ബാധകമായിട്ടുള്ള തെന്നും  2004 ഡിസംബർ 20ലെ ഉത്തരവ് അനുസരിച്ചുള്ള സംവരണം ബാധകമാക്കിയിട്ടുണ്ടെന്നും  മന്ത്രി വ്യക്തമാക്കി. 1:1 അനുപാതത്തിൽ മെറിറ്റ്, പട്ടിക–പിന്നാക്ക വിഭാഗം എന്നിങ്ങനെ നിയമനം നൽകണമെന്നാണ് 2004ലെ ഉത്തരവ്.

സ്കൂളുകൾക്ക് ഗ്രേഡിങ്:മന്ത്രി
∙ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി  എസ്എസ്എൽസിക്ക് പ്രത്യേക പരീക്ഷ 

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി ഇൗ വർഷം സ്കൂളുകൾക്കെല്ലാം ഗ്രേഡിങ് ഏർപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി.നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

സമൂഹത്തിനു ചേരാത്ത പ്രവൃത്തികൾ ചെയ്യുന്ന അധ്യാപകരെ വച്ചുപൊറുപ്പിക്കില്ല. അവരെ സർവീസിൽ നിന്നു നീക്കം ചെയ്യും. വിദ്യാർഥികളുടെ പഠന മികവ് ഉറപ്പു വരുത്തുന്ന തിനോടൊപ്പം വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകർ, എഇഒ മുതൽ മുകളിലോട്ടുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും പ്രവർത്തനശേഷി വിലയിരുത്തും. സ്കൂളുകളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് എല്ലാ ജില്ലയിലെയും ഒരു സ്കൂളിനെ മോഡൽ സ്കൂളായി ഉയർത്തും. 

 ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഈ വർഷം മുതൽ എസ്എസ്എൽസിക്ക് പ്രത്യേക പരീക്ഷ നടത്തും. പുതുതായി സർവീസിൽ പ്രവേശിക്കുന്ന മുഴുവൻ അധ്യാപകർക്കും ഒരാഴ്ച നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ പരിശീലനം നിർബന്ധമാക്കും.കൂടാതെ 6 മാസത്തിലൊരിക്കൽ തുടർപരിശീലനവും നൽകും– മന്ത്രി പറഞ്ഞു.

English Summary:

Temporary appointment of teachers in schools should be through employment exchange: Minister Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com