ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരു ജയിക്കുമെന്നു ലോകമാകെ ഉറ്റുനോക്കുമ്പോൾ ബാലറ്റ് പേപ്പറിലെ ഭാഷകൾ ഏതെല്ലാമെന്ന ചർച്ചകളും സജീവമാണ്. 200ലേറെ ഭാഷകൾ സംസാരിക്കപ്പെടുന്നുവെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് സിറ്റി പ്ലാനിങ് പറയുന്ന ന്യൂയോർക്കിൽ ഇംഗ്ലിഷ് കൂടാതെ മറ്റു 4 ഭാഷകൾ മാത്രമേയുള്ളൂ. തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായ ഇന്ത്യൻ സമൂഹത്തിന്റെ ഏതെങ്കിലും ഭാഷ ബാലറ്റിലുണ്ടോ?

വിവിധ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സമൂഹങ്ങൾ യുഎസിൽ താമസിക്കുന്നുണ്ടെങ്കിലും ബാലറ്റ് പേപ്പറിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരൊറ്റ ഭാഷയേയുള്ളൂ– ബംഗാളി. ‘‘ഇംഗ്ലിഷ് കൂടാതെ 4 മറ്റു ഭാഷകളിൽ തിരഞ്ഞെടുപ്പു സേവനം നൽകേണ്ടതുണ്ട്. ഏഷ്യൻ ഭാഷകളായി ചൈനീസ്, സ്പാനിഷ്, കൊറിയൻ, ബംഗാളി എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്’’ ന്യൂയോർക്ക് സിറ്റിയിലെ ബോർഡ് ഓഫ് ഇലക്‌ഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ.റയാൻ പറഞ്ഞു. നിയമപരമായ ആവശ്യകതയാലാണു ബാലറ്റ് പേപ്പറുകളിൽ ബംഗാളി ഉൾപ്പെടുത്തിയിട്ടുള്ളത്.

2013ൽ ന്യൂയോർക്കിലെ ക്വീൻസ് പ്രദേശത്തെ ദക്ഷിണേഷ്യൻ സമൂഹമാണ് ആദ്യമായി ബാലറ്റുകൾ ബംഗാളിയിലേക്കു വിവർത്തനം ചെയ്തത്. 1965ലെ വോട്ടവകാശ നിയമത്തിലെ വ്യവസ്ഥപ്രകാരം ദക്ഷിണേഷ്യൻ ന്യൂനപക്ഷങ്ങൾക്കു ഭാഷാസഹായം നൽകാൻ ഫെഡറൽ സർക്കാർ ഉത്തരവിട്ടിരുന്നു. 2 വർഷം കഴിഞ്ഞാണു ബാലറ്റിൽ ബംഗാളി ഭാഷ കൂട്ടിച്ചേർത്തത്. ഇന്ത്യ, ബംഗ്ലദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽനിന്നു വരുന്നവരെയാണു ബംഗാളി സംസാരിക്കുന്ന ജനസംഖ്യയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

English Summary:

Bengali only Indian language on New York's ballot papers us elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com