തിരുവനന്തപുരം മാർ ഇവാനിയോസിൽ ഒക്ടോബർ 2നു ഫ്ലൈവേൾഡ് ഓവർസീസ് എജ്യുക്കേഷൻ മൈഗ്രേഷൻ എക്സ്പോ; പുതിയ ഓഫീസിനും തുടക്കം
Mail This Article
മൈഗ്രേഷൻ ആൻഡ് ഓവർസീസ് എഡ്യൂക്കേഷൻ രംഗത്തെ പ്രമുഖരായ ഫ്ലൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷൻ പതിനാലാമത് ഗ്ലോബൽ ശാഖ തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. ഒക്ടോബർ 2ന് രാവിലെ 9.30 നു ആണ് ഉദ്ഘാടന ചടങ്ങുകൾ നടത്തപ്പെടുന്നത്. മുൻ ഇന്ത്യൻ അംബാസിഡറും പ്രശസ്ത നയതന്ത്രജ്ഞനുമായ ടി പി ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഡോ. സി. തെരേസ്സ് (പ്രിൻസിപ്പൽ കം റിസർച്ച് സെന്റർ കോർഡിനേറ്റർ, ബിഷപ്പ് ബെൻസീഗർ കോളേജ് ഓഫ് നഴ്സിങ്), ടി സതീഷ് കുമാർ (മാനേജർ ആൻഡ് സെക്രട്ടറി ഓഫ് ശ്രീ ചിത്തിര തിരുന്നാൾ റെസിഡൻഷ്യൽ സെൻട്രൽ സ്കൂൾ), ഫ്ലൈവേൾഡ് ഗ്രൂപ്പ് സിഇഒ റോണി ജോസഫ്, ഫ്ലൈവേൾഡ് മൈഗ്രേഷൻ പ്രിൻസിപ്പൽ സോളിസിറ്റർ താര എസ്. നമ്പൂതിരി, സിഇഒ പ്രിൻസ് ജേക്കബ് എബ്രഹാം, ഡയറക്ടർമാരായ ടിൻസ് എബ്രഹാം, റോബി ജോസഫ് എന്നിവരും സന്നിഹിതരായിക്കും.
ഓസ്‌ട്രേലിയൻ മൈഗ്രേഷൻ മേഖലയിൽ തനതായ പ്രാവീണ്യം പുലർത്തി വരുന്ന ഫ്ലൈവേൾഡ് വിവിധ സേവനങ്ങൾ കേരളത്തിലെ മറ്റിടങ്ങളിലേക്ക് കൂടി വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖ ആരംഭിക്കുന്നത്. കൊച്ചിയിൽ മറ്റു മൂന്ന് ഓഫീസുകളും കൂടാതെ കോട്ടയത്തുമാണ് മറ്റു ശാഖകൾ പ്രവർത്തിക്കുന്നത്. മാത്രമല്ല ഓസ്‌ട്രേലിയയിലെ മെൽബൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്ലൈവേൾഡ് ഗ്രൂപ്പിന്റെ സാന്നിധ്യം യുഎഈ, കുവൈത്ത്, യുകെ എന്നിവിടങ്ങളിലും വിവിധ സേവനങ്ങൾ നൽകുന്നതിൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു.
വിദഗ്ധരായ മൈഗ്രേഷൻ ലോയേർസൈന്റെ സാന്നിധ്യമാണ് ഫ്ലൈവേൾഡിനെ സമാന രംഗത്ത് പ്രവർത്തിക്കുന്നവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. ഓസ്‌ട്രേലിയൽ മൈഗ്രേഷൻ ആഗ്രഹിക്കുന്നവരുടെ പ്രൊഫൈലുകൾ കൃത്യമായി വിശകലം ചെയ്ത് അവരുടെ സാധ്യത ഉറപ്പു വരുത്തുന്നത് മുതൽ ഓസ്‌ട്രേലിയൻ പിആർ വിസ ലഭിക്കുന്നതു വരെയുള്ള എല്ലാ ഡോക്യൂമെന്റഷൻ പ്രക്രിയകളും അതി സൂക്ഷ്മതയോടും പിഴവുകൾ ഇല്ലാതെയുമാണ് ഫ്ലൈവേൾഡ് കൈകാര്യം ചെയ്യുന്നത്. വിജയകരായി വിസ നേടാൻ ഇതിനുള്ള പ്രാധാന്യം വളരെ വലുതാണ്. ആയതിനാൽ തന്നെ ഓസ്‌ട്രേലിയൻ കുടിയേറ്റവും മറ്റു വിസ സേവങ്ങളും ആഗ്രഹിക്കുന്നർക്കിടയിൽ എന്നും വിശ്വാസയോഗ്യമായ സേവനം കാഴ്ചവയ്ക്കാൻ ഫ്ലൈവേൾഡിനു സാധിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയൻ മൈഗ്രേഷൻ രംഗത്ത് മാത്രമല്ല വിവിധ രാജ്യങ്ങളിലേക്ക് വിദേശ പഠനത്തിനായി പോകുവാൻ ആഗ്രഹിക്കുന്നവർക്കും സഹായകരമാണ് ഫ്ലൈവേൾഡ്. ഏതൊരു വിദ്യാർത്ഥിയുടെയും അക്കാഡമിക് ബാക്ക്ഗ്രൗണ്ട് വിശകലം ചെയ്ത് അവർ ആഗഹിക്കുന്ന കോഴ്സ് നെ കുറിച്ചുള്ള കൃത്യമായ അറിവുകൾ ഇവിടുത്തെ കരിയർ സ്പെഷലിസ്റ്റുകൾ നൽകുന്നു. ശരിയായ യൂണിവേഴ്‌സിറ്റിയും കോഴ്‌സുകളും മാത്രമല്ല, സ്കോളർഷിപ്പ് സാധ്യതൾ, ലോൺ അസ്സിസ്റ്റൻസ്, പോസ്റ്റ് സ്റ്റഡി സാധ്യകൾ എന്നിവയും കൃത്യമായി പറഞ്ഞു മനസിലാക്കിയതിനു ശേഷമാണു ഫ്ലൈവേൾഡ് ഓരോ വിദ്യാർത്ഥിയെയും ശരിയായ വഴിയിലേക്ക് നയിക്കുന്നത്.
തിരുവനന്തപുരം പട്ടത്ത് ആരംഭിക്കുന്ന പുതിയ ശാഖയിലൂടെ ഈ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ആണ് ഫ്ലൈവേൾഡ് ലക്ഷ്യമിടുന്നത്. ഇതിലേക്കായുള്ള ആദ്യചുവട് എന്ന നിലയിൽ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ ആൻഡ് ഓവർസീസ് എഡ്യൂക്കേഷൻ എക്സ്പോയും അന്നേ ദിവസം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു. ഒക്ടോബർ 2ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന എക്സ്പോയിൽ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ ലോയർ ആയ താര എസ്. നമ്പൂതിരിയോട് നേരിട്ട് സംശയങ്ങൾ ചോദിച്ച് മനസിലാക്കാനുള്ള മികച്ചൊരു അവസരം ആയിരിക്കും ഇത്.
എക്സ്പോയിൽ പങ്കെടുക്കാൻ മുൻക്കുട്ടി റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക
https://forms.gle/feaLLjpWccHRrPmdA