ADVERTISEMENT

മലപ്പുറം ∙ ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയിൽ വെള്ളം ചേർക്കാൻ ശ്രമം നടക്കുന്നതായി ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. ഹയർ സെക്കൻഡറി സ്പെഷൽ റൂൾ പ്രകാരം അധ്യാപക തസ്തികയുടെ അടിസ്ഥാനയോഗ്യത ബിരുദാനന്തര ബിരുദമാണ്. എന്നാൽ, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിന്റെ അടിസ്ഥാന യോഗ്യത പിജി ഡിപ്ലോമയാക്കി റൂൾ ഭേദഗതി ചെയ്യാൻ ശ്രമം നടക്കുന്നുവെന്നാണു ആരോപണം. സർക്കാർ സ്കൂളുകളിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപക തസ്തികയിൽ സ്ഥിരം നിയമനം നടത്തിയിട്ട് 17 വർഷത്തിലേറെയായി. 47 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണു കണക്ക്. 10 ദിവസത്തിനകം അധ്യാപക നിയമനത്തിനു വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കഴിഞ്ഞമാസം 30ന് ഉത്തരവിട്ടിരുന്നെങ്കിലും സർക്കാർ അവഗണിച്ചു. അടിസ്ഥാനയോഗ്യതയിൽ വെള്ളം ചേർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു വിജ്ഞാപനം വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. 

പിജി ഡിപ്ലോമ അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്ന രീതിയിൽ ചട്ടഭേദഗതി ആലോചിക്കുന്നതായി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽനിന്നു മറുപടി നൽകിയിരുന്നു. കേരളത്തിലെ സർവകലാശാലകൾ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദ കോഴ്സ് നടത്തുന്നില്ല. പുറത്തുള്ള സർവകലാശാലകളിൽ മാത്രമാണു കോഴ്സ് ഉള്ളത്. ഇതു ചൂണ്ടിക്കാട്ടിയാണ്, യോഗ്യത പിജി ഡിപ്ലോമയാക്കണമെന്ന ആവശ്യം ചിലർ ഉയർത്തിയത്. ഇതു പരിശോധിച്ചു റിപ്പോർട്ട് നൽകാൻ എസ്‌സിഇആർടിയെ വിദ്യാഭ്യാസ വകുപ്പു ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, ഡിപ്ലോമ അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായി പരിഗണിക്കേണ്ടെന്നായിരുന്നു ശുപാർശ. കേരളത്തിലെ സർവകലാശാലകൾ പിജി കോഴ്സ് തുടങ്ങണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറും ശുപാർശ ചെയ്തു.

English Summary:

Concerns are rising over potential changes to the required qualifications for Higher Secondary Communicative English teachers in Kerala. The government faces accusations of attempting to lower the benchmark from a postgraduate degree to a PG Diploma, sparking debate and delaying much-needed teacher appointments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com