ADVERTISEMENT

കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള  ഇന്നൊവേഷൻ സെൽ ആണ് ഇത്തരമൊരു റാങ്കിംഗിങ്ങിന് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ അടിസ്ഥാനത്തിലാണ് റേറ്റിങ് നിശ്ചയിക്കുക. ഒരു ഐഡിയയിൽ നിന്ന് വികസിച്ച് ഒരു സ്റ്റാർട്ടപ് ആകുന്നത് വരെയുള്ള പ്രക്രിയകളുടെ ഭാഗമായി  ബോധവൽക്കരണ പരിപാടികൾ,ഐഡിയത്തോൺ, ഹാക്കത്തോൺ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി വിദ്യാർഥികൾക്കായി പരിപാടികൾ സംഘടിപ്പിക്കണം. വിദ്യാഭ്യാസസ്ഥാപനങളുടെ ചുറ്റുവട്ടത്തുള്ള സ്കൂളുകൾക്കും മറ്റും ആവശ്യമായ നൂതന സംരംഭകത്വ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനുളള സഹായം നൽകുക തുടങ്ങിയ പരിപാടികളെ വിലയിരുത്തി വിദ്യാർഥികളിൽ ഇന്നോവേഷനും സംരംഭകത്വവും എത്രത്തോളമുണ്ട് എന്നതടക്കമുളള വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് റേറ്റിങ് നിശ്ചയിക്കുക.

ഈ വർഷത്തെ റാങ്കിങ് പ്രക്രിയയിൽ ഈ നേട്ടം കൈവരിച്ച കേരളത്തിലെ ഏക സർവകലാശാലയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി. രാജ്യത്തുടനീളമുള്ള 5455 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 205 എണ്ണമാണ് ഈ നേട്ടം കൈവരിച്ചത്. പ്രവർത്തനം തുടങ്ങി രണ്ടു വർഷത്തിനുള്ളിൽ  4 സ്റ്റാർ IIC റേറ്റിങ് നേടുക എന്നത് ഒരു യുണിവേഴ്സിറ്റിയെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമാണെന്നും ഈ റേറ്റിംഗ് തങ്ങളുടെ പ്രവർത്തനമികവിനുള്ള അംഗീകാരമാണെന്നും സർവകലാശാല വൈസ് ചാൻസലർ ഡോ.സിസ തോമസ് പറഞ്ഞു. നവീകരണത്തിനും സഹകരണത്തിനും മികവിനുമുള്ള സർവകലാശാലയുടെ അചഞ്ചലമായ സമർപ്പണത്തിനുള്ള സാക്ഷ്യപത്രമാണിത്. ഈ അംഗീകാരം കൂടുതൽ ലക്ഷ്യങ്ങളിലേക്ക്  എത്താനുള്ള പ്രചോദനമാണെന്നും വൈസ് ചാൻസലർ പറഞ്ഞു. 

വിദ്യാർഥികളിൽ നിന്ന് പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിലും അവ വളർത്തുന്നതിലും അവർക്ക് ചിറകുകൾ നല്കുന്നതിലും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന്  ഡിയുകെയുടെ ഇന്നൊവേഷൻ കൗൺസിൽ പ്രസിഡന്റും അക്കാദമിക് ഡീനുമായ പ്രഫസർ അഷറഫ് എസ് പറഞ്ഞു. ‘ഞങ്ങൾ Maker Village, thingQbator, KBA, IICG പോലുള്ള നൂതന ആവാസവ്യവസ്ഥകൾ സ്ഥാപിച്ച് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഇത് ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്. ഈ ദേശീയ അംഗീകാരവും വലിയ ഉത്തരവാദിത്വങ്ങളാണ് തരുന്നതെന്നും പ്രഫസർ അഷ്റഫ് സൂചിപ്പിച്ചു. വ്യവസായിക സംരഭങ്ങളുമായി  സഹകരിച്ച് പ്രവർത്തിക്കുവാൻ ഇത് സഹായകരമാകുമെന്ന് സർവകലാശാല രജിസ്ട്രാർ, പ്രൊഫ. എ. മുജീബ് അഭിപ്രായപ്പെട്ടു. ‘ഡിയുകെയിലെ വിദ്യാർഥികൾക്ക് മാത്രമല്ല സമീപ പ്രദേശങ്ങളിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളെ നൂതനത്വവും സംരംഭകത്വവും എന്ന ആശയത്തിലേക്ക് അടുപ്പിക്കാൻ ഉതകുന്ന പിന്തുണയും പശ്ചാത്തല സഹായവും നൽകുക എന്നതാണ് ഇന്നവേഷൻ കൗൺസിലിന്റെ പ്രധാന ലക്ഷ്യം’ ഇന്നവേഷൻ കൗൺസിൽ കൺവീനറും ഒാഫിസറുമായ എസ്. എം. ശരത്  വിശദീകരിച്ചു.

English Summary:

Digital University Kerala's 4-star IIC rating highlights its commitment to fostering innovation and entrepreneurship. This prestigious national recognition, achieved within two years, underscores DUK's success in nurturing student ideas and building strong industry collaborations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com