കരിയർ സെറ്റാക്കാൻ വഴികൾ തിരയുകയാണോ? എങ്കിൽ അൽപം ഫ്രഞ്ച് പഠിച്ചാലോ!
Mail This Article
ഇരുപത്തൊൻപതോളം രാജ്യങ്ങളുടെ ഒഫിഷ്യൽ ഭാഷയായ ഫ്രഞ്ച് ഇംഗ്ലിഷ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന ഭാഷയാണ്. മാത്രമല്ല അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ സെക്കൻഡ് ലാംഗ്വേജ് ഫ്രഞ്ച് തന്നെയാണ്.
ലോകത്തിന്റെ തന്നെ എജ്യുക്കേഷണൽ ഹബായ ഫ്രാൻസിലേക്കോ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലേക്കോ പഠനമോ, ജോലിയോ ലക്ഷ്യമാക്കി പോകുന്നവർക്ക് ഏറ്റവും സഹായകമാണ് ഫ്രഞ്ച് ഭാഷ പരിജ്ഞാനം.
ഇനി മറ്റെവിടെയെങ്കിലും ജോലി തിരയുന്നവർക്ക് ഒരു ഗ്ലോബൽ ലാംഗ്വേജ് ആയ ഫ്രഞ്ച് കരിക്കുലം വീറ്റേയിൽ കൂട്ടിച്ചേർക്കുന്നതിന്റെ ഗുണം എടുത്തു പറയേണ്ടതില്ലല്ലോ.
ഇത്രയും പോപ്പുലറായ ഫ്രഞ്ച് ഈസിയായി പഠിക്കാൻ മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസണും തിരുവനന്തപുരം അലിയോൻസ് ഫ്രോൻസെയ്സും ചേർന്ന് അവസരമൊരുക്കുകയാണ്. സംവേദനാത്മക സെക്ഷനുകളും പ്രായോഗിക പരിശീലനവുമടങ്ങുന്ന കോഴ്സ് പൂർത്തിയാകുമ്പോൾ അടിസ്ഥാന ആശയവിനിമയ പാഠങ്ങൾ നിങ്ങൾ സ്വായത്തമാക്കിയിട്ടുണ്ടാകും ഒപ്പം സർട്ടിഫിക്കറ്റും ലഭിക്കും . ജൂൺ 13ന് ആരംഭിക്കുന്ന ഓൺലൈൻ കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യാനായി https://www.manoramahorizon.com/package/upskilling/french-for-beginners എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.