ADVERTISEMENT

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ച വിഴിഞ്ഞം മറൈൻ അക്വേറിയം ഓണക്കാല സന്ദർശകരെ വരവേൽക്കാനൊരുങ്ങി.കാണികളെ കാത്തിരിക്കുന്നവരിൽ  മയിലിനു സമാനമായ വർണമഴ തൂകുന്ന പീകോക്ക് ഗ്രൂപ്പറും വർണരാജികൾ വിരിയുന്ന ക്യൂൻ കോറിസും. മയിൽപ്പീലികളിലെ വർണ വൈവിധ്യങ്ങളെ ഓർമിപ്പിക്കുന്ന ആകർഷക മത്സ്യമാണ് കലവ ഇനത്തിലെ സുന്ദരനായ പീക്കോക്ക് ഗ്രൂപ്പർ. ഇതാദ്യമായാണ് ഈ ഇനം ഇവിടെ അതിഥിയായെത്തുന്നത്.

വാലിലെ വെള്ളയും ചുവപ്പും നിറത്തിനൊപ്പം ആകാശ നീലിമ പശ്ചാത്തലമായ ശരീരത്തിലെ കറുത്ത പൊട്ടുകളാണ് ക്യൂൻ കോറിസിനെ സുന്ദരിയാക്കുന്നത്. വശങ്ങളിലെ ചെറു ചിറകുകളും തല ഭാഗത്തെ മഞ്ഞ കലർന്ന വർണവും ഇതിനെ കൂടുതൽ ആകർഷകമാക്കും. ഈ ഇനവും ഇവിടെ ആദ്യമായാണ്. വംശനാശ ഭീഷണി നേരിടുന്നതും ചൈനീസ് അലങ്കാര മത്സ്യ വിപണികളിലുൾപ്പെടെ വൻ ഡിമാൻഡുള്ള നെപ്പോളിയൻ റാസ്, ക്ലൗൺ മത്സ്യം,  വിവിധ ഇനം ഈലുകൾ, വാലിന്റെ അറ്റത്ത് അമ്പിളിക്കലയുള്ള മൂൺ റാസ്, ഖൊറാനിക് ഏയ്ഞ്ചൽ തുടങ്ങി അലങ്കാര മത്സ്യ ഇനത്തിലെ വർണ വൈവിധ്യങ്ങൾ കാണികളെ കാത്തിരിക്കുന്നു. 

ഗ്രേ ബാംബൂ ഷാർക്ക് എന്ന സ്രാവ് ഇനത്തിലെ പാവത്താനെയും കാണാം. 50 ടൺ സംഭരണ ശേഷിയുള്ള ടാങ്കിൽ  കലവമത്സ്യക്കൂട്ടം, കടലാമകൾ എന്നിവയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com