വിരുന്നെത്തി വർണശലഭങ്ങൾ; തുമ്പൂർമുഴിയിൽ തിരക്കേറി
Mail This Article
അതിരപ്പിള്ളി തുമ്പൂർമുഴിയിൽ ദേശാടന ശലഭങ്ങൾ വീണ്ടും വിരുന്നെത്തി. ഉദ്യാനം നിറഞ്ഞ പൂമ്പാറ്റകളെ കാണാൻ സന്ദർശകരുടെ എണ്ണം കൂടി. മഴ കുറഞ്ഞ് വെയിൽ കണ്ടു തുടങ്ങിയതോടെയാണു പല വർണങ്ങളിലുള്ള ശലഭങ്ങൾ ഉദ്യാനത്തിൽ നിറഞ്ഞത്. ദേശാടന ശലഭങ്ങളായ നീലക്കടുവ, വരയൻ കടുവ തുടങ്ങിയവയാണു കുടുതലും. അനുയോജ്യ കാലവസ്ഥയും ഉദ്യാനത്തിലെ ചെടികളുമാണു ശലഭങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നത്.
ശലഭങ്ങളെ ആകർഷിക്കുന്ന വിവിധയിനം ചെടികൾ ഇവിടെയുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിലാണു ശലഭങ്ങൾ എത്തുന്നത്. പശ്ചിമഘട്ട മലനിരകളിലെ ശലഭങ്ങളിൽ ഒട്ടുമിക്കവയെയും തുമ്പൂർമുഴിയിൽ കാണാൻ കഴിയും. പുലർച്ചെ എത്തുന്ന ശലഭങ്ങൾ വെയിൽ കനക്കുന്നതോടെ അപ്രത്യക്ഷരാകും. തുമ്പൂർമുഴിയിലെ ചിത്രശലഭങ്ങളെ കുറിച്ച് പഠിക്കുന്നതിനു രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഗവേഷക വിദ്യാർഥികൾ എത്താറുണ്ട്.