ADVERTISEMENT

കൊറോണ ഭീതിയിൽ കഴിയുന്ന ചൈനയിൽ നിന്നും പുറത്തുവരുന്നത് അതിദാരുണമായ ദൃശ്യങ്ങളാണ്. കെട്ടിടങ്ങളിൽ നിന്നും വലിച്ചെറിഞ്ഞു കൊല്ലപ്പെട്ട നിലയിൽ രക്തത്തിൽ  കുളിച്ചുകിടക്കുന്ന പൂച്ചകളും നായകളും അടങ്ങുന്ന നിരവധി വളർത്തുമൃഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം 361 പേരുടെ ജീവനെടുത്ത കൊറോണാ വൈറസിനെ ജനങ്ങൾ എത്രയധികം ഭയപ്പെടുന്നു എന്നു വിളിച്ചോതുന്നതാണ് ഈ സംഭവങ്ങൾ.

മാരകമായ കൊറോണ വൈറസ് പകരുന്നത് മൃഗങ്ങളിൽ നിന്നുമാണെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ്  ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും വീടുകളിൽ വളർത്തുന്ന മൃഗങ്ങളെ ചൈനക്കാർ വലിച്ചെറിയുന്നത്. ടിയൻജിൻ നഗരത്തിലെ ഹുബെയ് പ്രവിശ്യയിൽ നിന്നും ഇത്തരത്തിൽ കൊല്ലപ്പെട്ട നിലയിലുള്ള ഉള്ള നായയുടെ ശരീരം ഒരു ഫ്ലാറ്റിനു സമീപത്തു നിന്നും കണ്ടെടുത്തു. ഷാങ്ങ്ഹായിൽ നിന്നും ഏറെ ഓമനത്തമുള്ള 5 വളർത്തു പൂച്ചകളുടെ ശവശരീരങ്ങളാണ്  രക്തത്തിൽ കുതിർന്ന നിലയിൽ കണ്ടെത്തിയത്.  

രോഗബാധിതഇരുമായി ഇടപഴകുന്ന വളർത്തുമൃഗങ്ങളെയും മറ്റുള്ളവരിൽ നിന്നും അകറ്റിനിർത്തി നിരീക്ഷിക്കണമെന്ന്  എപ്പിഡമോളജിസ്റ്റ്കൂടിയായ ഡോക്ടർ ലീ ലൻജ്വാൻ ഒരു ചാനൽ പരിപാടിയിൽ അഭിപ്രായപ്പെട്ടിരുന്നു.  ഇതിനെത്തുടർന്ന് ചില മാധ്യമങ്ങൾ പൂച്ചകളിൽ നിന്നും നായകളിൽ നിന്നും വൈറസ് പകരുമെന്ന രീതിയിൽ വാർത്തകൾ നൽകിയതിനെത്തുടർന്നാണ് ഇത്തരം ദാരുണമായ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. 

നിരവധി വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടതോടെ ഇത് നിയന്ത്രിക്കാൻ  പൂച്ചകളിൽ നിന്നും നായകളിൽ നിന്നും കൊറോണ രോഗം പടരുമെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ അറിയിപ്പും ചൈനയിലെ പ്രമുഖ മാധ്യമങ്ങൾ നൽകിത്തുടങ്ങി. രോഗം മറ്റു രാജ്യങ്ങളിലേക്കു പടരുന്നത് നിയന്ത്രിക്കാൻ രാജ്യാന്തര സഹകരണം  ഉറപ്പുവരുത്തേണ്ട സാഹചര്യം കണക്കിലെടുത്ത് കൊറോണാ വൈറസ് പടരുന്നത് ആഗോള അടിയന്തരാവസ്ഥയായി ജനുവരി 31ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.

English Summary: Chinese Residents are Hurling Pet Dogs and Cats From Apartments to Death Amid Coronavirus Epidemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com