ADVERTISEMENT

നിഗൂഢസിദ്ധാന്തക്കാർക്ക് പുതിയ കഥാതന്തുവായി വിചിത്രമായൊരു ലോഹസ്തംഭം അഥവാ ഏകശിലാപാളി (മോണോലിത്) കലിഫോർണിയയിലെ പൈൻ മലമുകളിൽ പ്രത്യക്ഷപ്പെട്ടു. ഒരു മാസത്തിനുള്ളിൽ ഇത്തരത്തിൽ പ്രത്യക്ഷപ്പെടുന്ന മൂന്നാമത്തെ ലോഹസ്തംഭമാണിത്. വെള്ളികൊണ്ട് നിർമിച്ച പാളി 10 അടി ഉയരവും ഒന്നരയടി വീതിയുമുള്ളതാണ്.

യുഎസിലെ യൂട്ടായിൽ നവംബർ 12നാണ് ആദ്യമായി ഇതു പ്രത്യക്ഷപ്പെട്ടത്. ലോകശ്രദ്ധ നേടിയ ഈ പാളി രണ്ടാഴ്ചയ്ക്കു ശേഷം 4 പേർ ചേർന്ന് എടുത്തു മാറ്റുന്നതിന്റെ ഫോട്ടോ/വിഡിയോ ദൃശ്യങ്ങളുണ്ടായിരുന്നു. എന്നാൽ ഇവർ തന്നെയാണോ ഇതു സ്ഥാപിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

യൂട്ടായ്ക്കു ശേഷം യൂറോപ്യൻ രാജ്യമായ റുമേനിയയിലെ നീംറ്റ് പർവതമേഖലയിൽ പ്രാചീനമായ ഒരു കോട്ടയ്ക്കു സമീപം മറ്റൊരു ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടു. ഇതും പിന്നീട് അപ്രത്യക്ഷമായി. ഇവ കലാകാരൻമാരുടെ സൃഷ്ടികളോ അല്ലെങ്കിൽ 1968 ൽ പുറത്തിറങ്ങിയ സ്പേസ് ഒഡീസി എന്ന ഹോളിവുഡ് ചിത്രത്തിന്റെ ആരാധകരോ ഒപ്പിച്ച പണിയാണെന്നാണ് അധികൃതരുടെ ഭാഷ്യം.

English Summary: After Utah and Romania, 3rd mystery metal monolith appears on California mountaintop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com