ADVERTISEMENT

പുലി ഭീതിയില്‍ ഇടുക്കി കുമളി ചെങ്കര തോട്ടം മേഖല. വനം വകുപ്പ് സ്ഥാപിച്ച കാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടും കെണി സ്ഥാപിക്കാന്‍ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

ചെങ്കരയില്‍ പുലിയിറങ്ങി വളര്‍ത്തു മൃഗത്തെ കൊന്നതോടെയാണ് വനം വകുപ്പ് സ്ഥലത്ത് കാമറ സ്ഥാപിച്ചത്. ഇവിടെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വീടിന് പുറത്തിറങ്ങാന്‍ പോലും പേടിച്ചാണ് നാട്ടുകാര്‍ ഇവിടെ കഴിയുന്നത്.

പുലിയെ കെണിവച്ച് പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി വേണമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പുലിയെ പിടികൂടാനുള്ള നടപടി ഊര്‍ജിതമാക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി

English Summary: Fear grips Kumily Chenkara residents as leopard spotted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com