മനുഷ്യരെ പോലെ സംസാരിക്കുന്ന പക്ഷികൾ; ഇത് ശുകവന, 2000 പക്ഷികളുടെ സങ്കേതം!
Mail This Article
മനുഷ്യരെ പോലെ സംസാരിക്കുന്ന പക്ഷികളെ കാണണമെങ്കില്‍ മൈസൂര്‍ അവധൂത ദത്ത പീഠത്തിൽ എത്തിയാല്‍ മതി. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ വരെ ഇടം നേടിയ 2,000 പക്ഷികളുടെ സങ്കേതമാണ് ഈ ഒന്നര ഏക്കര്‍. ഇതാണ് ശുകവന. ഇവിടത്തെ ഏറ്റവും മുതിർന്ന പക്ഷിയാണ് കലി. 9 വയസ്സ് പ്രായമുള്ള കലി എല്ലാദിവസവും ഏകദേശം 40 വാക്കുകൾ സംസാരിക്കും.
ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജിയാണ് ശുകവന സ്ഥാപിച്ചത് .ഇദ്ദേഹത്തിന് കുട്ടിക്കാലം മുതലേ പക്ഷികളോടുള്ള അടങ്ങാത്ത ഇഷ്ടമാണ് പക്ഷി സംരക്ഷണ കേന്ദ്രം ആരംഭിക്കാന്‍ പ്രേരണയായത് . പിന്നീട് പക്ഷികള്‍ക്കെല്ലാം പരിശീലനം നല്‍കാന്‍ തുടങ്ങി. Brundha ആണ് സ്വാമിജിയുമായി ഏറ്റവും അടുത്ത് ഇടപഴകാന്‍ സ്വാതന്ത്ര്യമുള്ളവള്‍.വളരെ അച്ചടക്കത്തോടെയാണ് ഇവള്‍ വളര്‍ന്നത്.
ശുകവനയിൽ ഏറ്റവും പ്രാധാന്യമുള്ള മറ്റൊരു കാര്യം ശുചിത്വമാണ്. കൃത്യമായ ഇടവേളകളിൽ ചുറുപാടുകള്‍ വൃത്തിയാക്കും.കിളികള്‍ക്ക് പോഷകാംശമുള്ള പഴങ്ങള്‍ നല്‍കും.എല്ലാ ദിവസവും 100 കിലോഗ്രാം പഴങ്ങൾ പക്ഷികള്‍ക്കായി ഇവിടെ ഒരുക്കുന്നുണ്ട്.ഓരോ പക്ഷിക്കും വളരെയേറെ ശ്രദ്ധയോടെയും വാല്‍സല്യത്തോടെയുമാണ് ഭക്ഷണം നല്‍കുക. ഉച്ചക്ക് 12 മണിക്ക് ശേഷം ജൈവ പച്ചക്കറികളും വ്യത്യസതയിനം വിത്തുകളും, ഉറക്കത്തിന് മുന്‍പായി പതിവ് സവാരി, എല്ലാദിവസവും സ്വാമിജിയുമായി ആശയവിനിമയം ഇവയൊക്കെയാണ് ശുകവനയിലെ പക്ഷികളുടെ ദിനചര്യകള്‍.
പരുക്കേറ്റവയും രോഗികളുമായ പക്ഷികളെ ശുശ്രൂഷിക്കാനായി തീവ്രപരിചരണ വിഭാഗം, DNA ടെസ്റ്റിംഗ് ലാബ്, വിദഗ്ധരായ ഡോക്ടേഴ്സ് ആധുനികരീതിയിലുള്ള ലാബ് സൗകര്യം എന്നിവയും സജ്ജമാണ്. വിദേശികളായ പക്ഷികളെ ശുകവനയിൽ വിശേഷിപ്പിക്കുന്നത്.
ലോക്ഡൗൺ ടീം എന്നാണ്. കാരണം അവർ ജനിച്ചത് കോവിഡ് കാലത്താണ്. .ഇവരില്‍ അതിശയകരമായ പ്രവൃത്തികള്‍ ചെയ്യുന്നവരും ബുദ്ധിസാമര്‍ഥ്യം കൂടിയവരുമെല്ലാമുണ്ട്. ദിവസേന നൂറുകണക്കിന് പക്ഷിപ്രേമികളാണ് ശുകവനയിൽ എത്തുന്നത്. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ പക്ഷിസങ്കേതം സന്ദർശിച്ചിരുന്നു. പ്രവേശനവും തീര്‍ത്തും സൗജന്യമാണ്.
English Summary: Swami and his feathered friends: different species of birds fly around in a riot of colours in Shuka Vana in Mysuru