ADVERTISEMENT

പെൻഗ്വിൻ കുഞ്ഞുങ്ങൾ പിറന്ന ആഹ്ലാദത്തിനു പിന്നാലെ, ഇസ്രയേലിൽ നിന്ന് 2 സീബ്രകളെ സ്വീകരിക്കാനൊരുങ്ങി മുംബൈയിലെ ബൈക്കുള മൃഗശാല. ഇതിനായി കൺസൽറ്റന്റിനെ നിയോഗിച്ച് നീക്കങ്ങൾ നടത്തിവരുന്നു. സീബ്രകൾക്കു പകരമായി 2 ഏഷ്യാറ്റിക് സിംഹങ്ങളെ ഇസ്രയേലിനു നൽകും. ജൂനാഗഡിലെ സക്കർബാഗ് സുവോളജിക്കൽ പാർക്ക്, ഇൻഡോറിലെ കമലാ നെഹ്‌റു പ്രാണി സംഗ്രാലയ എന്നിവിടങ്ങളിൽ നിന്നാണു സിംഹങ്ങളെ നൽകുന്നത്. സെൻട്രൽ സൂ അതോറിറ്റിയിൽ നിന്ന് അനുമതി ലഭിച്ചാലുടൻ കൈമാറ്റം നടത്തും.

 

പുതിയ വിരുന്നുകാരെ സ്വീകരിക്കാൻ സൗകര്യങ്ങൾ ഒരുക്കി വരികയാണ്. 2019 ഫെബ്രുവരിയിലാണ് ഇവിടെ അവസാനമായി രണ്ട് അതിഥികൾ എത്തിയത്.  ശക്തി, കാരിഷ്മ എന്നീ റോയൽ ബംഗാൾ കടുവകളായിരുന്നു അത്. കൗതുക കാഴ്ചയായ പെൻഗ്വിനുകൾക്ക് അടുത്തിടെയാണ് 2 കുഞ്ഞുങ്ങൾ പിറന്നത്്്. ഒന്നു മേയിലും മറ്റൊന്ന് ഓഗസ്റ്റിലുമാണു പിറന്നതെങ്കിലും 10 ദിവസം മുൻപാണു മുംബൈ മേയർ കിശോരി പെഡ്‌നേക്കർ പുറം ലോകത്തെ അറിയിച്ചത്.

 

English Summary: Mumbai's Byculla Zoo mulling plans to procure zebras from Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com