ADVERTISEMENT

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്തിന്റെ മാതൃക പദ്ധതിയാണ് കടല്‍തീരത്തെ ജൈവവേലി. കടലാക്രമണത്തെ പ്രതിരോധിക്കാന്‍ പ്രത്യേകതരം മരങ്ങള്‍ വച്ചുപിടിപ്പിച്ചാണ് ജൈവവേലി പദ്ധതി നടപ്പാക്കിയത്.

ശ്രീനാരായണപുരം പഞ്ചായത്ത് പരിധിയിലെ കടല്‍ത്തീരത്ത് കടല്‍ക്ഷോഭം പലപ്പോഴും ശക്തമാകാറുണ്ട്. റോഡുകളും വീടുകളും തകര്‍ന്നിട്ടുണ്ട്. കടല്‍ഭിത്തി മറികടന്നാണ് തിരകള്‍ കരയിലേയ്ക്ക് ഇരച്ചുക്കയറാറുള്ളത്. കടല്‍ക്ഷോഭം നാട്ടുകാര്‍ക്ക് ദുരിതമായപ്പോള്‍ പഞ്ചായത്ത് ജനപ്രതിനിധികളുടെ മനസില്‍ ഉദിച്ച ആശയമാണ് ജൈവവേലി. 

 

കടല്‍തീരത്ത് വൃക്ഷത്തെെകൾ വച്ചുപിടിപ്പിച്ചാണ് ജൈവ വേലി തീര്‍ത്തത്. തീരത്തെ പൂഴിമണലിലും വളരുന്ന തരം മരങ്ങളാണിവ. പുന്ന, പൂപ്പരത്തി, രാമച്ചം, മുള, കൈത എന്നീ തൈകളാണ് നട്ടുവളര്‍ത്തുന്നത്.

പഞ്ചായത്തിലെ നാലു വാര്‍ഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിപാലനചുമതല. കടല്‍തീരത്തെ എങ്ങനെ സംരക്ഷിക്കാമെന്നതിന്റെ ഉത്തമോദാഹരണമാണ് ശ്രീനാരായണപുരത്തെ ജൈവവേലി. പശ്ചിമഘട്ട വേഴാമ്പല്‍ ഫൗണ്ടേഷനും പി.വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജുമാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

 

English Summary: Bio Fencing Plants as a Nature-Based Measure for Coastal Protection in Sreenarayanapuram Panchayath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com