അസാധാരണ ശൈത്യ ബോംബ്, എല്ലാം വെളുത്ത പുക പോലെ; യുഎസിൽ വൈറ്റ് ഔട്ടും ഇരുട്ടും
Mail This Article
ഏപ്രിൽ ക്രൂരമാസമാണ് എന്നു പാടിയത് കവി ടി.എസ്. എലിയറ്റാണ്. ഏപ്രിൽ മാത്രമല്ല, ഡിസംബറും ക്രൂരമാസമായി മാറുകയാണ്. 2004 ഡിസംബർ 26 ലെ സൂനാമി, പിന്നെ പ്രളയം, കേരള തീരത്തെ ഉലച്ച ഓഖി ചുഴലിക്കാറ്റ്, ഭൂചലനം തുടങ്ങി പ്രകൃതി ഒളിപ്പിച്ചുവച്ച പല ദുരന്തങ്ങളും കെട്ടഴിച്ചുവിടുന്നത് ഡിസംബറിന്റെ പതിവായി. കഴിഞ്ഞ ദിവസം യുഎസിൽ വീശിയടിച്ച സൈക്ലോൺ ബോംബിനെയും ഈ ദുരന്ത പരമ്പരയിലേക്കു ചേർത്തുവയ്ക്കാം. ഈ ശീതക്കൊടുങ്കാറ്റിനു യുഎസ് കാലാവസ്ഥാ വിഭാഗം നൽകിയിരിക്കുന്ന പേരും മറ്റൊന്നല്ല; എലിയറ്റ് എന്നാണ്. യുഎസിലെ ശൈത്യക്കാറ്റിൽ ഇതുവരെ അറുപതിലേറെ പേർ മരിച്ചു. അനേകം പേരെ കാണാനില്ല. ലക്ഷക്കണക്കിനു പേർ വിവിധ ഷെൽറ്ററുകളിൽ താമസിക്കുന്നു. നാഷണൽ വെതർ സർവീസിന്റെ കണക്ക് അനുസരിച്ച് ഏകദേശം 60% ജനങ്ങളെങ്കിലും ശൈത്യക്കാറ്റിന്റെ ഭീതിയിലാണ്. വാഹനങ്ങൾ മഞ്ഞിൻ പാളികളിലൂടെ ഒഴുകി നീങ്ങുന്ന കാഴ്ചയാണ് യുഎസിലെ ഭീകര ദൃശ്യങ്ങളിൽ ചിലത്. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദായി. വൈദ്യുതി വിതരണം പല സ്ഥലത്തും മുടങ്ങി. ബോംബ് സ്ഫോടനത്തിനു സമാനമായ സാഹചര്യത്തിലേക്ക് അമേരിക്ക നീങ്ങുകയാണോ? എന്താണ് അമേരിക്കയിൽ ആഞ്ഞടിക്കുന്ന ശൈത്യ ബോംബ്? എന്താണ് ഇത്ര ശക്തമായ ദുരന്തത്തിനുള്ള കാരണം? ശൈത്യത്തിൽ ഞെട്ടിവിറച്ച യുഎസ് പഠനം ആരംഭിച്ചിരിക്കുകയാണ്, എന്താണ് ഇത്രയും ശക്തമായ ദുരന്തത്തിന് കാരണം എന്നു കണ്ടെത്താൻ...