ADVERTISEMENT

കീടനാശിനി കലർത്തിയ വെള്ളം കുടിച്ച് ചലനമറ്റ നിലയിലായ പാമ്പിന് സിപിആർ നൽകി രക്ഷിച്ച് പൊലീസുകാരൻ. പാമ്പിനെ കൈയിലെടുത്ത് ജീവനുണ്ടോയെന്ന് നോക്കിയ പൊലീസുകാരൻ പിന്നീട് കൃത്രിമശ്വാസം നൽകുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മധ്യപ്രദേശിലെ നർമദാപുരത്ത് ആണ് സംഭവം. 

ഒരു റസിഡൻഷ്യൽ കോളനിയിലെ പൈപ്പ് ലൈനിൽ കയറിയ പാമ്പിനെ പുറത്തിറക്കാൻ അന്തേവാസികൾ കീടനാശിനി കലർന്ന വെള്ളം പൈപ്പിൽ ഒഴിക്കുകയായിരുന്നു. പാമ്പ് പുറത്തേക്ക് വന്നെങ്കിലും അതിന്റെ ആരോഗ്യനില മോശമായിതുടർന്നു. തുടർന്ന് ആളുകൾ പൊലീസിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അതുൽ ശർമ എന്ന കോൺസ്റ്റബിൾ പാമ്പിനെ കൈയിലെടുത്ത് പരിശോധിച്ചു. അദ്ദേഹം പാമ്പ് പിടിത്തത്തിൽ പരിശീലനം നേടിയ ആൾ കൂടിയാണ്. 

ജീവനുണ്ടോയെന്ന് പാമ്പിന്റെ ശരീരത്തിൽ ചെവിവച്ച് പരിശോധിച്ച ശേഷം കൃത്രിമശ്വാസം നൽകി. ശുദ്ധജലം കൊണ്ട് പാമ്പിന്റെ വായഭാഗം കഴുകി. കുറച്ചുസമയം ഇത് തുടർന്നതോടെ പാമ്പിന് ജീവൻ വന്നു. ചെറുതായി ഇളകി തുടങ്ങിയതോടെ ആളുകൾ കൈയടിച്ച് പൊലീസുകാരനെ അഭിനന്ദിച്ചു. കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ 500 പാമ്പുകളെയാണ് അതുൽ രക്ഷിച്ചത്.

English Summary:

On Camera, Cop Tries To Save Snake's Life By "Giving It CPR"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com