ADVERTISEMENT

അതിരാവിലെ ആന്ധ്രയിലെ പാർവതിപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻകാത്തുനിന്ന യാത്രക്കാെര കാണാൻ ഒരതിഥിയെത്തി. ആ പ്രദേശത്ത് വിറപ്പിച്ചു നടക്കുന്ന ഹരി എന്ന കൊമ്പനാന. സാധാരണ കൂട്ടത്തോടെ നടക്കുന്ന ഹരി പ്ലാറ്റ്ഫോമിലേക്ക് എത്തിയത് തനിച്ചാണ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഞായറാഴ്ച പുലർച്ചെയാണ് സംഭവം. എട്ട് ആനകളുടെ കൂട്ടത്തിലുണ്ടായിരുന്ന ഹരി ഒറ്റപ്പെടുകയും ആർതം ഗ്രാമത്തിലേക്ക് കടക്കുകയുമായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പിന്നീട് പല ഭാഗങ്ങളിലായി അലഞ്ഞുനടന്ന് ശനിയാഴ്ച രാത്രിയോടെ പാർവതിപുരം ടൗണിലേക്ക് ഇറങ്ങുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലെത്തിയ ആനയെ കണ്ട് യാത്രക്കാർ ഓടിരക്ഷപ്പെട്ടു. നാശനഷ്ടമൊന്നും ഉണ്ടാക്കാതെയാണ് ഹരി അവിടെനിന്നും പോയത്. യാത്രക്കാരിൽ ചിലർ പകർത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഗരുഗുബില്ലി മണ്ഡലത്തിന് കീഴിലുള്ള പ്രദേശങ്ങളിലാണ് കാട്ടാനകൾ കുറച്ചുദിവസങ്ങളായി വിലസുന്നത്. രണ്ട് മാസത്തിനു മുൻപ് അർതമിൽ ബസും വിക്രമപുരത്തെ റെയിൽവേ ക്രോസും കൊമ്പൻ ഹരി ആക്രമിച്ചിരുന്നു.

English Summary:

Incredible Footage of Lone Elephant Visiting Parvathipuram Railway Station Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com