ADVERTISEMENT

ഏറ്റവും അപകടകാരിയായ ജീവികളിലൊന്നാണ് പാമ്പ്. കൃത്യമായ പരിശീലനം ലഭിച്ചവർക്ക് മാത്രമേ പാമ്പിനെ കൈകാര്യം ചെയ്യാനാകൂ. ചിലർ പാമ്പിനുമുന്നിൽ അഭ്യാസം കാണിച്ച് അപകടം വിളിച്ചുവരുത്തുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റ് ചിലർ കഷ്ടിച്ച് രക്ഷപ്പെടുന്നവരാണ്. അത്തരത്തിൽ ഒരു വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമത്തിൽ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. 

ഒരു യുവാവ് മൂർഖന്റെ മുൻപിൽ പേടിയില്ലാതെ നിൽക്കുന്നു. കൊത്താൻ ഒരു തവണ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പാമ്പിനെ യുവാവ് ഭയപ്പെടുത്തുന്നതാണ് വിഡിയോയിൽ കാണുന്നത്. പാമ്പിന് മുൻപിൽ തലയാട്ടിക്കൊണ്ട് കൊത്താൻ പ്രേരിപ്പിക്കുകയാണ്. പക്ഷേ പാമ്പ് പിന്നിലേക്ക് മാറുകയായിരുന്നു. പ്രദേശത്തെ ചിലർ ഇത് കൗതുകത്തോടെ നോക്കി നിൽക്കുന്നത് കാണാം. യുവാവ് പാമ്പിന്റെ ചലനങ്ങൾക്കനുസരിച്ച് തല ചലിപ്പിച്ചുകൊണ്ടിരുന്നു. പിന്നീട് അതിന്റെ പത്തിയിലേക്ക് പതുക്കെ തൊടുന്നതും വിഡിയോയിൽ കാണാം.

മിസ്റ്റർ കാഷിഫ് സ്നേക് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. പാമ്പുമായുള്ള നിരവധി വിഡിയോകൾ യുവാവ് ഷെയർ ചെയ്തിട്ടുണ്ട്. നിരവധി ഫോളോവേഴ്സും ഫാൻസും ഈ യുവാവിനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com