ADVERTISEMENT

രാത്രിയിൽ മേശപ്പുറത്ത് വാരിവലിച്ചിട്ടിരുന്ന സാധനങ്ങൾ രാവിലെ നോക്കുമ്പോൾ ഒരു പെട്ടിയിൽ ഭംഗിയായി ഒതുക്കിവച്ചിരിക്കുന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും റിട്ട. പോസ്റ്റ്മാനുമായ റോഡ്നി ഹോൾബ്രൂക്കിന്റെ (75) ന്റെ വീട്ടിലാണ് സംഭവം. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് അറിയാൻ അദ്ദേഹം വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. ആദ്യത്തെ ദിവസം തന്നെ ആ വിരുതനെ കിട്ടി. അതൊരു എലിയായിരുന്നു!

മേശപ്പുറത്ത് അലങ്കോലമായി കിടക്കുന്ന സാധനങ്ങൾ ഓരോന്നായി എലി പെട്ടിയിൽ ഇടുന്നുണ്ട്. വളരെ കൃത്യമായാണ് ഓരോ സാധനവും നിക്ഷേപിക്കുന്നത്. രാത്രി മുഴുവൻ ഇതാണ് പണി. നേരം വെളുക്കുംമുൻപ് പണി തീർത്ത് എലി സ്ഥലം വിടും. അടുത്ത ദിവസം വീണ്ടും എത്തും. ‘വെൽഷ് ടിഡി മൗസ്’ എന്നാണ് എലിക്ക് ഹോൾബ്രൂക്ക് പേരിട്ടത്.

‘പ്ലാസ്റ്റിക് കഷണങ്ങൾ, നട്സ്, ബോൾട്ട് എന്നിവ പെട്ടിയിൽ അടുക്കിവയ്ക്കുന്ന എലിയെ കണ്ട് അദ്ഭുതപ്പെട്ടു. ഇപ്പോൾ മേശപ്പുറം ഞാൻ വ്യത്തിയാക്കാറില്ല. എല്ലാം അവൻ ചെയ്യുമെന്ന് എനിക്കറിയാം. 90 ശതമാനവും അവർ വൃത്തിയാക്കും.’– ഹോൾബ്രൂക്ക് പറഞ്ഞു.

English Summary:

Midnight Mystery Solved: CCTV Captures OCD Rat's Unusual Nighttime Cleaning Ritual

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com