ADVERTISEMENT

പടിഞ്ഞാറൻ ആഫ്രിക്കയിലെ രാജ്യമായ സെനഗലിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മൃഗമാണ് ചെമ്മരിയാട്. മലയാളികൾക്ക് ആനക്കമ്പം എന്നതുപോലെ സെനഗലുകാർക്ക് ആടിനോടാണ് കമ്പം. ആഡംബരത്തിന്റെ പ്രതീകമായ ലാഡൂമുകൾ എന്നയിനം ആടിനുവേണ്ടി ഇവർ ലക്ഷങ്ങൾ ചെലവാക്കുന്നു.

1970 കളിലാണ് ലാഡൂം ആടുകളുടെ വരവ്. മൗറിറ്റാനിയൻ ഇനവും മാലിയൻ ഇനവും ചേർന്ന സങ്കരയിനമാണ് ലാഡൂം. കാഴ്ച്ചയിൽ തന്നെ ഗാംഭീര്യം തോന്നിക്കുന്ന ലാഡൂമുകൾ ചുരുങ്ങിയ കാലംകൊണ്ട് പ്രൗഢിയുടെ ലക്ഷണമായി മാറുകയായിരുന്നു. നാലടി ഉയരവും 400 പൗണ്ട് വരെ ഭാരവും ഇവയ്ക്കുണ്ടാകും. 10,000 ഡോളർ മുതൽ 8000 ഡോളർ (ഇന്ത്യൻ രൂപ 8 ലക്ഷം മുതൽ 67 ലക്ഷം വരെ) വരെയാണ് ലാഡൂമുകളുടെ വില.

 (Photos: Sylvain Cherkaoui, Panos Pictures/Redux / Instagram: rawrszn)
(Photos: Sylvain Cherkaoui, Panos Pictures/Redux / Instagram: rawrszn)

ലാഡൂമുകൾക്കായി സൗന്ദര്യമത്സരമെല്ലാം സെനഗലുകാർ നടത്തുന്നുണ്ട്. ഉയരം, കൊമ്പിന്റെ ഭംഗി, സ്വഭാവം എന്നിങ്ങനെ അടിസ്ഥാനമാക്കിയത് വിജയിയെ തിരഞ്ഞെടുക്കുന്നത്. ലാഡൂമുകളെ വളർത്താനായി പ്രത്യേക ബ്രീഡർമാർ തന്നെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com